ആളുകൾ 100 വയസുവരെ ഒക്കെ ജീവിക്കുന്നു; ഇത് പെൻഷൻ ബാധ്യത കൂട്ടിയെന്ന് മന്ത്രി
text_fieldsമന്ത്രി സജി ചെറിയാൻ
ആലപ്പുഴ: സംസ്ഥാനത്ത് മരണസംഖ്യ കുറയുന്നത് പെൻഷൻ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാൻ. കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളത്തിന്റെ സ്വാഗത രൂപവത്കരണ യോഗം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെൻഷൻ പറ്റുന്ന ലക്ഷക്കണക്കിനാളുകളാണ് കേരളത്തിലുള്ളത്. മരണസംഖ്യ വളരെ കുറവുമാണ്. എല്ലാവരും മരിക്കണമെന്നല്ല ഈ പറഞ്ഞതിന് അർഥം. പെൻഷൻ കൊടുക്കാതിരിക്കാൻ പറ്റില്ല. ആരോഗ്യ പരിപാലനത്തിൽ കേരളം ഒന്നാമതാണ്. അതും വലിയ പ്രശ്നമാണ്. ജനിക്കുന്നത് മാത്രമല്ല, മരിക്കുന്നതും കുറവാണ്.
80,90,95,100 വയസുവരെ ഒക്കെ ജീവിക്കുന്നവർ ഇവിടെയുണ്ട്. 94 വയസായ എന്റെ അമ്മ വരെ പെൻഷൻ വാങ്ങുന്നു. എന്തിനാണ് നിങ്ങൾക്കൊക്കെ പെൻഷനെന്ന് അമ്മയോട് താൻ തന്നെ ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.