ജയിൽ ശിക്ഷായിളവ്: ഉപദേശക സമിതി ‘രാഷ്ട്രീയ തുടർക്കഥ’
text_fields
കണ്ണൂർ: കുറ്റവാളികൾക്ക് ശിക്ഷായിളവും ചില തടവുകാർക്ക് ഇഷ്ടപ്പെട്ട തടവറയും നിശ്ചയിക്കുന്നതിെൻറ പിന്നിൽ ‘ജയിൽ ഉപദേശക സമിതി’യിലെ രാഷ്ട്രീയം. മുന്നണികൾ മാറിവരുന്നതനുസരിച്ച് ജയിലുകളിൽ രൂപംകൊള്ളുന്ന അഡ്വൈസറി കമ്മിറ്റികളിലെ അനൗദ്യോഗിക അംഗത്വം വെട്ടിപ്പിടിച്ചുകൊണ്ടാണ് ഇൗ ഒത്തുകളി.
ഇടതുമുന്നണി അധികാരത്തിൽ വന്നതിനുശേഷം 2016 ആഗസ്റ്റിലാണ് കേരളത്തിലെ എട്ട് ജയിലുകളിലെ അഡ്വൈസറി കമ്മിറ്റി പുന:സംഘടിപ്പിച്ച് ഉത്തരവായത്. മൂന്ന് സെൻട്രൽ ജയിലുകളിലും മൂന്ന് വനിത ജയിലുകളിലും രണ്ട് തുറന്ന ജയിലുകളുമായി ഇത്തവണ നിലവിൽവന്ന കമ്മിറ്റികളിലെ അനൗദ്യോഗിക അംഗങ്ങളിൽ ഭൂരിഭാഗവും സി.പി.എം നേതാക്കളാണ്.
കണ്ണൂർ സെൻട്രൽ ജയിലിൽ പി. ജയജരാൻ ഉൾപ്പെടെ അനൗദ്യോഗിക അംഗങ്ങളിൽ മൂന്നുപേരും സി.പി.എം നേതാക്കളാണ്. ചീമേനി തുറന്ന ജയിൽ കമ്മിറ്റിയിൽ കാസർകോട് ജില്ലയിലെ മൂന്ന് സി.പി.എം നേതാക്കളുണ്ട്.
കണ്ണൂർ വനിത ജയിൽ കമ്മിറ്റിയിലെ മൂന്ന് അനൗദ്യോഗിക അംഗങ്ങളും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. കെ.എ. സരളയുൾപ്പെടെ മഹിളാ നേതാക്കളാണ്. വിയ്യൂർ സെൻട്രൽ ജയിൽ കമ്മിറ്റിയിൽ നോമിനേറ്റ് ചെയ്യപ്പെട്ട കെ.വി. അബ്ദുൽ ഖാദർ ആണ് പട്ടികയിലെ ഏക എം.എൽ.എ.
തടവറയിലെ ക്ഷേമം, തടവുകാരുടെ മോചനം,ജയിൽ മാറ്റം തുടങ്ങിയ സുപ്രധാനമായ പല വിഷയങ്ങളിലും ആഭ്യന്തര വകുപ്പിന് ശിപാർശ നൽകുകയാണ് കമ്മിറ്റിയുടെ ചുമതല. കമ്മിറ്റി അംഗങ്ങൾക്ക് ഏത് സമയവും ജയിൽ സന്ദർശിക്കാം.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും കണ്ണൂർ ജയിലിൽ പി. ശശിയും പി.ജയരാജനും കമ്മിറ്റി അംഗങ്ങളായിരുന്നു. അന്ന് ഉപദേശക സമിതിക്ക് മൂന്ന് മാസത്തെ കാലാവധി ബാക്കിനില്‍ക്കുമ്പോൾ ഇൻറലിജന്‍സ് എ.ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ആഭ്യന്തര മന്ത്രിക്ക് അഡ്വൈസറി കമ്മിറ്റിയിലെ പാർട്ടി പ്രതിനിധികൾക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയത് വിവാദമായിരുന്നു. പിന്നീട് വന്ന കമ്മിറ്റിയിൽ കോൺഗ്രസ് നേതാക്കളായ മമ്പറം ദിവാകരൻ ഉൾപ്പെടെ മൂന്നുപേരും കോൺഗ്രസ് നേതാക്കളായിരുന്നു.
യു.ഡി.എഫ് നിയോഗിച്ച കമ്മിറ്റിയുടെ കാലയളവിൽ ചില തീരുമാനങ്ങൾ ഒൗദ്യോഗിക അംഗങ്ങളുടെ മൗനത്തോടെ വോെട്ടടുപ്പോടെ അംഗീകരിച്ച അനുഭവവുമുണ്ട്. എട്ടംഗ കമ്മിറ്റിയിൽ ജയിൽ ഡി.ജി.പിക്ക് പുറമെ, ജില്ല കലക്ടർ, ജില്ല സെഷൻസ് ജഡ്ജി, ജില്ല പൊലീസ് ചീഫ്, ജില്ല പ്രബേഷൻ ഒാഫിസർ എന്നിവരും മൂന്ന് അനൗദ്യോഗിക അംഗങ്ങളുമാണുള്ളത്.
ജയിൽ ഡി.ജി.പിയും ജില്ല ജഡ്ജിയും എസ്.പിയും ജില്ല കലക്ടറും വോട്ടിങ് വരുേമ്പാൾ മൗനം പാലിക്കാറാണ് പതിവ്. രാഷ്ട്രീയ പ്രതിനിധികൾ മൂന്നുപേരും പ്രബേഷൻ ഒാഫിസറെ വോട്ടിങ്ങിൽ പങ്കാളിയാക്കി വിഷയം തീരുമാനിച്ച അനുഭവങ്ങളുമുണ്ടായി. ശിക്ഷയിളവ് നൽേകണ്ട തടവുകാരുടെ സ്വഭാവ റിപ്പോർട്ട് തയാറാക്കേണ്ട പ്രബേഷൻ ഒാഫിസറുടെ പങ്ക് നിർണായകമാണ്.
േകരളപ്പിറവിയുടെ 60ാം വാർഷികത്തോടനുബന്ധിച്ച് ശിക്ഷയിളവ് നൽകുന്ന പട്ടിക തയാറാക്കിയപ്പോൾ ജീവപര്യന്തം, പത്തുവർഷം തടവ്, അഞ്ചുവർഷം തടവ് എന്നിങ്ങെന തരംതിരിച്ച് വ്യത്യസ്ത ഇളവ് തീരുമാനിച്ചു. ഇൗ ഗണത്തിൽ ഉൾപ്പെടുത്താവുന്ന എല്ലാവരെയും ചേർത്താണ് 1911 പേരുടെ പട്ടിക തയാറാക്കിയത്. പട്ടികയിൽ ഉൾപ്പെട്ട തടവുകാരുടെ ശിക്ഷയുടെ നിശ്ചിത കാലം പൂർത്തിയാവുേമ്പാൾ മാത്രമേ ഇൗ ഇളവ് അവർക്ക് കിട്ടുകയുള്ളൂവെന്ന് ജയിൽ ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.