പട്ടയ ഭൂമി നിയന്ത്രണം: ഭൂപതിവ് ചട്ടം ഭേദഗതി എളുപ്പമാവില്ലെന്ന് വിദഗ്ധർ
text_fieldsപത്തനംതിട്ട: പട്ടയ ഭൂമി നിയന്ത്രണം സംസ്ഥാനം മുഴുവൻ ബാധകമാക്കിയ സുപ്രീം കോടതി വിധിയോടെ സംസ്ഥാന സർക്കാർ ഊരാക്കുടുക്കിൽ.
വിധി മറികടക്കാൻ 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് സർക്കാർ നീക്കം. ഇത് കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിക്കുമെന്ന നിയമോപദേശം സർക്കാറിന് ലഭിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് െപരുമാറ്റച്ചട്ടമുള്ളതിനാൽ വിഷയത്തിൽ തീരുമാനമെടുക്കാൻ സർക്കാറിന് കഴിയാത്ത അവസ്ഥയുമുണ്ട്.
ഭൂപതിവ് നിയമം ഭേദഗതി ചെയ്താൽ സംസ്ഥാനം മുഴുവനുമുള്ള പട്ടയ ഭൂമിയുടെ വിനിയോഗത്തിന് ബാധകമാകുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിന് നിയമ സാധുത ലഭിക്കുക എളുപ്പമല്ല. ഭേദഗതി നിലവിൽ വന്നാൽ പട്ടയ ഭൂമിയുടെ വിൽപന, ക്വാറികളുടെ പ്രവർത്തനം, വൻകിട വാണിജ്യ കെട്ടിടങ്ങളുെട നിർമാണം എന്നിവക്കെല്ലാം ഗുണം ലഭിക്കും. അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാം.
അപകടകരമായ സ്ഥലങ്ങളിലെ ഖനനവും കെട്ടിട നിർമാണവും ദുരന്ത നിവാരണ നിയമം ഉപയോഗിച്ചും കോടതിയിൽ ചോദ്യം ചെയ്യപ്പെടാമെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പട്ടയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വില്ലേജ് ഓഫിസറുടെ എൻ.ഒ.സി നിർബന്ധമാക്കുകയാണ് സുപ്രീം കോടതി ചെയ്തത്.
വിധിക്ക് മുൻകാല പ്രാബല്യമില്ലാത്തതിനാൽ നിർമിച്ചവയെ ബാധിക്കിെല്ലന്ന് ചൂണ്ടിക്കാണിക്കെപ്പടുന്നു. പട്ടയ ഭൂമി കൃഷി, ഗൃഹനിർമാണം അതുമായി ബന്ധെപ്പട്ട അനുബന്ധകാര്യങ്ങൾ എന്നിവക്കേ വിനിയോഗിക്കാവൂ എന്നാണ് 1964ലെ ഭൂപതിവ് ചട്ടത്തിലെ നാലാമത് വ്യവസ്ഥ.
ഇതിനു വിരുദ്ധമായി എൻ.ഒ.സി നൽകാൻ വില്ലേജ് ഓഫിസർക്കാവില്ല. പട്ടയ വ്യവസ്ഥയിൽ ഇളവു വേണമെന്നതും എൻ.ഒ.സി നിർബന്ധമാക്കരുതെന്നതും ക്വാറി, റിസോർട്ട് മാഫിയകളുടെ ആവശ്യമാണെന്ന വാദം ഉയരുന്നുണ്ട്. വ്യവസ്ഥ ലംഘിച്ച് നിലവിൽ മറ്റ് ആവശ്യങ്ങൾക്ക് ഭൂമി വിനിയോഗിച്ചവർക്കെതിരെ പരാതികളുയർന്നാൽ പട്ടയം റദ്ദാക്കാം.
നിർമാണങ്ങൾ പൊളിക്കുകയുമാകാം. സംസ്ഥാനത്തിന് മുഴുവൻ ബാധകമായ നിയമം ഇടുക്കിയിൽ മാത്രം നടപ്പാക്കാൻ 2019 െസപ്റ്റംബർ 25ന് സർക്കാർ ഇറക്കിയ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.
ഭൂമി പതിവ് നിയമം ഭേദഗതി ചെയ്താൽ സംസ്ഥാനത്തിന് മുഴുവൻ ബാധകമാകുമെന്ന് കേസിൽ സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകൻ മാത്യു കുഴൽനാടൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഭൂപതിവ് നിയമം ഭേദഗതി എളുപ്പമല്ലെന്ന് അഡ്വ. ഹരീഷ് വാസുദേവനും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.