അവയവദാനം കുത്തനെ കുറഞ്ഞു; നിറകണ്ണുമായി കാത്തിരിക്കുന്നത് 1900 പേർ
text_fieldsകോട്ടയം: ജീവിതം തുന്നിച്ചേർക്കാൻ കനിവ് കാക്കുന്നവർക്ക് കടുത്ത നിരാശ സമ്മാനിച്ച് സംസ്ഥാനത്ത് അവയവദാനം കുത്തനെ കുറഞ്ഞു. മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ രൂപവത്കരിച്ച കേരള നെറ്റ്വർക്ക് ഫോർ ഒാർഗൻ ഷെയറിങ്ങിെൻറ (മൃതസഞ്ജീവനി) കണക്കുപ്രകാരം ഇൗവർഷം ഇതുവരെ നാലുപേർ മാത്രമാണ് അവയവങ്ങൾ ദാനം ചെയ്തത്. 2015ൽ മസ്തിഷ്കമരണം സംഭവിച്ചവരുടെ 218 അവയവങ്ങൾ ദാനം ചെയ്തപ്പോൾ 2016ൽ 199 അവയവങ്ങളാണ് പുതുജീവിതം കാക്കുന്നവരെ തേടിയെത്തിയത്. എന്നാൽ, ഇൗവർഷം ഇതുവരെ 13 എണ്ണം മാത്രമാണ് ലഭിച്ചത്.
വൃക്കകളുടെ എണ്ണത്തിലും വൻ കുറവുണ്ടായി. 2014ൽ 104 വൃക്കകൾ ലഭിച്ചപ്പോൾ 2015ൽ ഇത് 132ഉം 2016ൽ 113ഉം ആയി. 2017ൽ എട്ട് വൃക്കകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞവർഷം 64 കരൾ ലഭിച്ചപ്പോൾ ഇൗവർഷം ഇതുവരെ രണ്ടെണ്ണമാണ് ആവശ്യക്കാരെ തേടിയെത്തിയത്.
അതേസമയം, പുതുജീവിത പ്രതീക്ഷയുമായി അവയവങ്ങൾ കാത്ത് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുകയുമാണ്. കഴിഞ്ഞവർഷം അവസാനംവരെ വൃക്കകൾക്കായി 1481പേരാണ് മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തത്. കരളിനായി 305പേരും ഹൃദയത്തിനായി 24പേരും കാത്തിരിപ്പിലാണ്. മൊത്തം 1900 പേരാണ് രജിസ്റ്റർ ചെയ്തത്. യോജിക്കുന്ന അവയവം കിട്ടാതെ കാത്തിരിപ്പിനിടെ മരിച്ചവരും ഏറെയാണ്.
മൃതസഞ്ജീവനിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ബോധവത്കരണത്തെ തുടർന്ന് കഴിഞ്ഞ മൂന്നുവർഷങ്ങളിൽ വൻ കുതിച്ചുചാട്ടമാണ് അവയവദാനത്തിലുണ്ടായത്. ബന്ധുക്കൾ മുൻകൈയെടുത്ത് 573 അവയവങ്ങളാണ് മറ്റ് ജീവനുകളിലേക്ക് തുന്നിച്ചേർത്തത്. ഇത് ജീവിതത്തിനും മരണത്തിനുമിടയിൽ കാത്തിരിക്കുന്നവർക്ക് വൻപ്രതീക്ഷ നൽകിെയങ്കിലും കാരുണ്യസ്പർശം നിലക്കുന്നത് ഇപ്പോഴിവരെ നിരാശയിലാഴ്ത്തി.
അവയവദാന മാഫിയ സജീവമാണെന്ന പരാതികൾ ഉയർന്നതാണ് തിരിച്ചടിയായതെന്ന് മൃതസഞ്ജീവനി അധികൃതർ പറയുന്നു. മൃതസഞ്ജീവനി വഴി മുൻഗണനക്രമം അനുസരിച്ച് കൃത്യമായ പരിശോധനകൾക്കു ശേഷമാണ് അവയവങ്ങൾ എടുക്കുന്നത്. എന്നാൽ, കച്ചവട വാർത്തകളിൽ പലരും തെറ്റിദ്ധരിക്കപ്പെട്ടു. ഇതോടെയാണ് കുറവുണ്ടായത്. സാധാരണക്കാരായ രോഗികൾക്ക് ഇത് തിരിച്ചടിയാെയന്നും ഇവർ പറയുന്നു.
സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവദാന കച്ചവടം സജീവമാണെന്നായിരുന്നു ആക്ഷേപം. പല നഗരങ്ങളിലും ഏജൻറുമാർ വിലസുകയും ചെയ്തിരുന്നു. തുടർന്ന് മസ്തിഷ്കമരണം സ്ഥിരീകരിക്കാനുള്ള നാലംഗപാനലിൽ സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യം നിർബന്ധമാക്കി. പരാതി ഉണ്ടായാൽ പരിശോധിക്കാൻ നടപടി ബന്ധുക്കളുടെ അനുമതിയോടെ വിഡിയോയിൽ ചിത്രീകരിക്കാനും സർക്കാർ ഉത്തരവിറക്കിയിരുന്നു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.