ആഴക്കടൽ മത്സ്യബന്ധനം; തുടർനടപടിക്ക് ചുക്കാൻ പിടിച്ചത് വ്യവസായ വകുപ്പ്
text_fieldsതിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി ധാരണപത്രം ഒപ്പുവെക്കുന്നതിലും തുടർ നടപടികൾക്കും ചുക്കാൻ പിടിച്ചത് വ്യവസായ വകുപ്പെന്ന് കൂടുതൽ വ്യക്തമാകുന്നു. ഇ.എം.സി.സിയുമായി സർക്കാർ ഒപ്പിട്ട ധാരണപത്രത്തിന്മേലുള്ള തുടർനടപടിക്ക് മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കാൻ വ്യവസായ വകുപ്പ് ഇ-ഫയൽ തുറന്നെന്ന വിവരമാണ് പുറത്തുവന്നത്. വ്യവസായമന്ത്രി ഇ.പി. ജയരാജെൻറ ഒാഫിസിെൻറ ധിറുതിപിടിച്ച നീക്കങ്ങളാണ് ഇ. ഫയൽ രേഖകളിലുടെ വ്യക്തമായത്.
ഫെബ്രുവരി 19ന് ഇ-ഫയൽ വ്യവസായ വകുപ്പ് തുറന്നെങ്കിൽ 20ന് മന്ത്രി ഇ.പി. ജയരാജെൻറ പ്രൈവറ്റ് സെക്രട്ടറി ഫയൽ പരിശോധിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരിശോധനക്കായി കൈമാറുകയും ചെയ്തു. ഇ.എം.സി.സി പ്രതിനിധികൾ സെക്രേട്ടറിയറ്റിൽ എത്തി ഫെബ്രുവരി 11ന് മന്ത്രി ഇ.പി. ജയരാജനെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു ഇ-ഫയൽ നീക്കങ്ങൾ ആരംഭിച്ചത്.
വ്യവസായ വകുപ്പിലെ അസിസ്റ്റൻറ് ഫെബ്രുവരി 19ന് ഉച്ചക്ക് 3.30 നാണ് ഇ.എം.സി.സി അപേക്ഷയെ തുടർന്ന് ഫയൽ തുറന്നത്. സെക്ഷൻ ഒാഫിസർ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നിവരും ഫയൽ പരിശോധിച്ചു. 20ന് ഫയൽ വകുപ്പ് സെക്രട്ടറി ഇളേങ്കാവന് കൈമാറി. തന്നെ ഇ.എം.സി.സി കമ്പനി അധികൃതർ വന്ന് കണ്ടിട്ടില്ലെന്ന് ആദ്യം പറഞ്ഞ മന്ത്രി ഇ.പി. ജയരാജൻ പിന്നീട്, തന്നെ പലരും വന്നുകണ്ടുകാണുമെന്ന് സമ്മതിച്ചു.
ആഴക്കടൽ മത്സ്യബന്ധന ധാരണപത്രത്തിന്മേൽ തുടർനടപടി സ്വീകരിച്ചിട്ടില്ലെന്ന് സർക്കാർ അവകാശപ്പെടുേമ്പാഴാണ് വഴിവിട്ട നടപടി വ്യവസായമന്ത്രിയുടെ ഒാഫിസ് കേന്ദ്രീകരിച്ച് നടന്നതായി വ്യക്തമാകുന്നത്.
വിവാദം പുറത്തുവന്നപ്പോൾ ഫിഷറീസ് മന്ത്രിയെ കേന്ദ്രീകരിച്ച് പ്രതിപക്ഷ വിമർശം ഉന്നയിച്ചതിെൻറ മറവിൽ വ്യവസായ വകുപ്പും മന്ത്രിയും നടപടികൾ മൂടിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.