നിങ്ങളെ എന്തിന് സ്ത്രീകൾ സഹിക്കണം -ദീപ നിശാന്ത്
text_fieldsകോഴിക്കോട്: ഭർതൃഗൃഹത്തിലെ പീഡനത്തിൽ പരാതി നൽകാൻ വിളിച്ച യുവതിക്ക് വനിത കമീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ നൽകിയ മറുപടി വിവാദമാകുന്നതിനിടെ പ്രതികരണവുമായി എഴുത്തുകാരി ദീപ നിശാന്ത്. പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിൻ്റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന കമീഷൻ ചെയർപേഴ്സണെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണമെന്ന് ദീപ നിശാന്ത് കൂട്ടിച്ചേർത്തു.
മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തൽസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും ദീപ നിശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എന്തിന് സഹിക്കണം എന്നു തന്നെയാണ് ചോദിക്കുന്നത്. പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിൻ്റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണം ?
മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തൽസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണമെന്നഭ്യർത്ഥിക്കുന്നു.
സ്വകാര്യ ചാനലിൽ നടന്ന ലൈവ് ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈൻ നീതിരഹിതമായി പ്രതികരിച്ചത്. '2014ൽ ആണ് കല്യാണം കഴിഞ്ഞത്. ഭർത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഭർത്താവിൽ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാകമീഷന് േഫാണിലൂടെ നൽകിയ പരാതിയിൽ പറയുന്നു.
ഇത് കേട്ട ഉടൻ നിങ്ങൾ എന്ത് കൊണ്ട് െപാലീസിൽ പരാതി നൽകിയില്ലെന്നാണ് ജോസഫൈൻ ചോദിച്ചത്. ഞാൻ ആരെയും അറിയിച്ചില്ലെന്ന് യുവതി മറുപടി നൽകുന്നുണ്ട്. എന്നാൽ പിന്നെ അനുഭവിച്ചോ എന്നാണ് യുവതിക്ക് ജോസഫൈൻ നൽകിയ മറുപടി.
ഭർത്താവുമായി യോജിച്ച് ജീവിക്കാൻ താൽപര്യമില്ലെങ്കിൽ സ്ത്രീധനവും നഷ്ടപരിഹാരവും തിരിച്ച് കിട്ടാൻ നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കാനും വനിത കമീഷൻ അധ്യക്ഷ ഉപദേശം നൽകുന്നുണ്ട്. വേണമെങ്കിൽ വനിതകമീഷനിൽ പരാതി നൽകാനും എം.സി ജോസഫൈൻ പറയുന്നുണ്ട്. ജോസഫൈന്‍റെ ഈ മറുപടികളോട് യുവതി പ്രതികരിക്കാതെ സംഭാഷണം അവസാനിക്കുകയാണ് ചെയ്തത്. ഈ വിഡിയോ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.