Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരങ്ങിൽ തീവ്രാനുഭവം...

അരങ്ങിൽ തീവ്രാനുഭവം ആകാൻ ദീപൻ ശിവരാമന്റെ ‘ഉബു റോയി’ വരുന്നു

text_fields
bookmark_border
അരങ്ങിൽ തീവ്രാനുഭവം ആകാൻ ദീപൻ ശിവരാമന്റെ ‘ഉബു റോയി’ വരുന്നു
cancel

തിരുവനന്തപുരം: ഖസാക്കിന്റെ ഇതിഹാസം നാടകമാക്കി ആസ്വാദകപ്രശംസ നേടിയ ദീപൻ ശിവരാമന്റെ പുതിയ നാടകം ‘ഉബു റോയി’ അരങ്ങിലെത്തുന്നു. ആദ്യാവതരണങ്ങൾ നവംബർ 18-നും 19-നും വൈകീട്ട് 6 30-ന് തിരുവനന്തപുരത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും. ഓക്സിജൻ തീയറ്റർ കമ്പനി അവതരിപ്പിക്കുന്ന നാടകത്തിന്റെ നിർമാണം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ആണ്.

മികച്ച നാടകങ്ങൾക്കു വേദി ഒരുക്കാനുള്ള ക്രാഫ്റ്റ്സ് വില്ലേജിന്റെ പദ്ധതിക്കു തുടക്കം കുറിച്ചാണ് ഉബു റോയി നാടകം അരങ്ങേറുക. ബെർതോൾഡ് ബ്രെഹ്റ്റിനുള്ള സമർപ്പണമായാണ് ദീപൻ ശിവരാമൻ ഈ നാടകം അവതരിപ്പിക്കുന്നത്. ജെയിംസ് ഏലിയ, കെ. ഗോപാലൻ, കല്ലു കല്യാണി, സി. ആർ. രാജൻ, ജോസ് പി. റാഫേൽ തുടങ്ങിയ പ്രമുഖ അഭിനേതാക്കൾ കഥാപാത്രങ്ങൾക്കു ജീവൻ നല്കുന്ന നാടകത്തിൽ 18 കഥാപാത്രങ്ങൾ ഉണ്ട്.

സംഗീതം, ശബ്ദം, വെളിച്ചം എന്നിവയുടെയെല്ലാം സാദ്ധ്യതകൾ ഫലപ്രദമായി ഉപയോഗിച്ച നാടകം നാലുഭാഗത്തും ഒരുക്കുന്ന ഗ്യാലറിയിൽ ഇരുന്നു കാണുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. ഓരോ അവതരണത്തിലും 700-ഓളം പേർക്കേ ഇരിപ്പിടം ഉണ്ടാകൂ. ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് ഫ്രഞ്ച് സാഹിത്യകാരൻ ആൽഫ്രഡ് ജാരി രചിച്ച വിഖ്യാതനാടകത്തിന്റെ കാലികപ്രസക്തമായ പുനരാഖ്യാനമാണ് അരങ്ങിൽ എത്തുന്നത്. ഉബു റോയി 1896-ൽ പാരീസിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ അത് നാടകരംഗത്തെ എല്ലാ സാമ്പ്രദായികതകളെയും സമൂഹത്തിലെ പല പൊതുധാരണകളെയും പിടിച്ചുലച്ചു.




ജാരി 23-ാം വയസിൽ രചിച്ച നാടകത്തെ ആധുനികതയുടെ നാന്ദിയായും ഡാഡിസം, സർറിയലിസം, തിയേറ്റർ ഓഫ് അബ്സർഡ് എന്നിവയുടെ മുന്നോടിയായും ഒക്കെ പില്ക്കാലത്ത് പണ്ഡിതർ വിലയിരുത്തി. സംവിധായകനും സീനോഗ്രാഫറും എഴുത്തുകാരനും ആയ ദീപൻ ശിവരാമൻ ദില്ലിയിലെ അംബേദ്കർ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് കൾച്ചർ ആന്റ് ക്രിയേറ്റീവ് എക്‌സ്‌പ്രഷൻസിലെ മുൻ ഡീനും അസോസിയേറ്റ് പ്രൊഫസറും ആണ്. കേരളത്തിൻ്റെ രാജ്യാന്തരനാടകോത്സവത്തിന്റെ 2023 എഡിഷൻ ദീപനാണ് ക്യൂറേറ്റ് ചെയ്തത്. 2014-ൽ ഇതേ മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറും ആയിരുന്നു.

ഇന്ത്യയിലെയും യൂറോപ്പിലെയും വിവിധ കമ്പനികൾക്കും അക്കാദമിക് സ്ഥാപനങ്ങൾക്കുമായി 60-ലധികം പ്രകടനങ്ങൾ ദീപൻ രൂപകൽപ്പന ചെയ്യുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവിഞ്യോൺ, അലമേഡ, എഡിൻബർഗ്, പൃഥ്വി, ഭാരത് രംഗ് മഹോത്സവ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി പ്രധാന നാടകോത്സവങ്ങളിൽ നാടകം അവതരിപ്പിച്ചിരുന്നു.

നാടകസംവിധാനത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുള്ള ദീപന്റെ സൃഷ്ടികൾ 2011-ൽ നടന്ന പ്രാഗ് ക്വാഡ്‌റേനിയലിൽ ഇന്ത്യൻ സ്‌സിനോഗ്രഫി ദേശീയപ്രദർശനത്തെ പ്രതിനിധീകരിച്ചു. ‘സ്‌പൈനൽ കോഡ്’ എന്ന നാടകത്തിന് 2010-ൽ മികച്ച സംവിധായകൻ, മികച്ച ഡിസൈനർ, മികച്ച കൊറിയോഗ്രാഫർ, ആ വർഷത്തെ മികച്ച നാടകത്തിനുള്ള പുരസ്‌കാരം എന്നിവ ഉൾപ്പെടെ ഏഴ് മഹീന്ദ്ര എക്‌സലൻസ് നാഷണൽ തിയേറ്റർ അവാർഡുകൾ ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepan SivaramanUbu Roy
News Summary - Deepan Sivaraman's 'Ubu Roy' is coming to be an intense experience in the arena
Next Story