Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഠ്​വയിലും വാളയാറിലും...

കഠ്​വയിലും വാളയാറിലും കേട്ടത് ഒരേ നിലവിളി, കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തവരെ ജനം തൂത്തെറിയണം -ദീപിക സിങ്​

text_fields
bookmark_border
കഠ്​വയിലും വാളയാറിലും കേട്ടത് ഒരേ നിലവിളി,  കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തവരെ ജനം തൂത്തെറിയണം -ദീപിക സിങ്​
cancel

താനൂർ: കശ്മീരിലെ കഠ്​വയിലും കേരളത്തിലെ വാളയാറിലും കേൾക്കുന്നത് ഒരേ നിലവിളിയാണെന്നും കുരുന്നുബാലികമാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഏത് സർക്കാറായാലും ജനം തൂത്തെറിയണമെന്നും കഠ്​വ കേസിലെ അഭിഭാഷക ദീപിക സിങ്​ രജാവത്. താനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസി​െൻറ പ്രചാരണാർഥം യു.ഡി.വൈ.എഫ് സംഘടിപ്പിച്ച യുവജന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

കഠ്​​വയിലെ പിഞ്ചുബാലികയുടെ ദാരുണ മരണത്തെക്കുറിച്ച് കേട്ടപ്പോൾ അനുഭവിച്ച അതേ മാനസിക സംഘർഷമാണ് വാളയാറിലെ സഹോദരിമാരെക്കുറിച്ച് കേട്ടപ്പോഴും അനുഭവിച്ചത്. വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതിക്കായുള്ള പോരാട്ടത്തെ പിന്തുണക്കും. പാലത്തായി പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ദുരനുഭവവും കേരളത്തെ നാണം കെടുത്തി. മുസ്​ലിം യൂത്ത് ലീഗും താനുമായുള്ള ബന്ധം കഠ്​​വ കേസി​െൻറ തുടക്കം മുതൽ ഉള്ളതാണ്. അത് തകർക്കാനാവില്ല. ആ കേസി​െൻറ പേരിൽ വേട്ടയാടപ്പെട്ടപ്പോൾ കൂടെ നിന്നത് യൂത്ത് ലീഗാ​െണന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepika Singh Rajawatpk firoswalayar case
Next Story