കത്വ അഭിഭാഷക ദീപിക സിങ് പി.കെ ഫിറോസിനൊപ്പം റോഡ് ഷോയിൽ
text_fieldsതാനൂർ: മലപ്പുറം ജില്ലയിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് താനൂർ. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുേമ്പാൾ യു.ഡി.എഫും എൽ.ഡി.എഫും പ്രചാരണം കൊഴുപ്പിക്കുകയാണ്. കത്വയിൽ വംശീയ അതിക്രമത്തിനും ക്രൂരമായ പീഢനങ്ങൾക്കും ഇരയായി കൊല്ലപ്പെട്ട ആസിഫക്കായി രംഗത്തിറങ്ങി ദേശീയ ശ്രദ്ധനേടിയ ദീപിക സിങ് രജാവത്ത് യു.ഡി.എഫ് സ്ഥാനാർഥി പി.കെ ഫിറോസിനൊപ്പം യു.ഡി.വൈ.എഫ് റോഡ് ഷോയിൽ അണിചേർന്നു.
യൂത്ത് ലീഗ് മുൻ നേതാവ് യൂസുഫ് പടനിലം കത്വ ബാലികക്കായി പിരിച്ച പണം യൂത്ത് ലീഗ് ദേശീയ നേതൃത്വം വകമാറ്റിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ പി.കെ ഫിറോസ് സ്ഥാനാർഥിയായതോടെ വിഷയം എൽ.ഡി.എഫ് കേന്ദ്രങ്ങൾ പ്രചാരണായുധമാക്കുന്ന സാഹചര്യത്തിലാണ് ദീപികയെ യു.ഡി.എഫ് രംഗത്തിറക്കിയത്.
ലീഗിന്‍റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ താനൂർ 2016ൽ ഇടതു സ്വതന്ത്രനായ വി.അബ്ദുറഹ്മാൻ പിടിച്ചെടുക്കുകയായിരുന്നു. മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും വിപുലമായ പ്രചാരണമാണ് ഇക്കുറി ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.