പാലാ ബിഷപ്പിനെ പിന്തുണച്ച് ദീപിക മുഖപ്രസംഗം; 'പങ്കുവെച്ചത് വിശ്വാസികളുടെ ആശങ്ക'
text_fieldsകോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് ദീപിക ദിനപത്രം. അപ്രിയസത്യങ്ങൾ ആരും പറയരുതെന്നോ? എന്ന തലവാചകത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ബിഷപ്പിനെ പിന്തുണച്ചിരിക്കുന്നത്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികൾക്ക് നൽകിയ സന്ദേശം വിവാദമാക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
ബിഷപ്പ് വിശ്വാസികളുമായി പങ്കുവെച്ചത് സഭയുടെ ആശങ്കയാണ്. ഒരു മതേതര ജനാധിപത്യരാജ്യത്തിൽ ഒരു സഭാമേലധ്യക്ഷനു തന്‍റെ വിശ്വാസിസമൂഹവുമായി ആശങ്കകൾ പങ്കുവെക്കാൻ അവകാശമില്ലേയെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നുണ്ട്. അതു പാടില്ലെന്ന് ശഠിക്കാൻ ഇന്ത്യ മതാധിഷ്ഠിത രാഷ്ട്രമോ ഏകാധിപത്യ രാജ്യമോ ആയിട്ടില്ല. ബിഷപ്പിന്‍റെ പ്രസംഗം വിവാദമാക്കിയ മാധ്യമങ്ങൾക്ക് അവരുടേതായ അജണ്ടകളുണ്ട്. ബിഷപ്പിനെ വിമർശിച്ചു രംഗത്തുവന്ന ചില രാഷ്ട്രീയനേതാക്കളുടെ ഉന്നം വോട്ടുബാങ്കാണ്.
തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ അരമനകൾ കയറിയിറങ്ങുന്നവരുടെ പ്രസ്താവനകൾക്ക് അതിലപ്പുറം പ്രാധാന്യം നൽകേണ്ട കാര്യമില്ല. പക്ഷേ യഥാർഥപ്രശ്നങ്ങൾ ചർച്ച ചെയ്യാതെ ചിലരെ പ്രീണിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഈ പ്രീണന രാഷ്ട്രീയമാണു കേരളത്തെ തീവ്രവാദികളുടെ വിഹാരരംഗമാക്കാൻ ഒരു കാരണമെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.