ദീപുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ വിഡിയോയിൽ പകർത്തി
text_fieldsഗാന്ധിനഗർ (കോട്ടയം): കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായി വിഡിയോയിൽ ചിത്രീകരിച്ചു. മരണവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വിഡിയോയിൽ ദൃശ്യങ്ങൾ പകർത്തി കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയത്.
ഫോറൻസിക് അസോസിയറ്റ് പ്രഫസർ ഡോ. ജയിംസ് കുട്ടി, ഡോ. ജോമോൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10ഓടെ ആരംഭിച്ച പോസ്റ്റ്മോർട്ടം 12.30ഓടെ പൂർത്തിയായി.
വലിയ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ദീപുവിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്, മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു, കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി ഔസേപ്പ്, കിഴക്കമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി അജി, കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ എന്നിവരടക്കം മെഡിക്കൽ കോളജിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.