Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pv sreenijan
cancel
camera_alt

പി.വി. ശ്രീനിജിൻ

Homechevron_rightNewschevron_rightKeralachevron_rightഎം.എൽ.എക്കെതിരെ...

എം.എൽ.എക്കെതിരെ അപകീർത്തി പ്രചാരണം; ട്വന്‍റി 20 ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റിൽ

text_fields
bookmark_border

കോലഞ്ചേരി: കുന്നത്തുനാട് എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിനെ നവ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുകയും ഫോട്ടോ മോർഫ് ചെയ്​ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വടവുകോട് ബ്ലോക്ക് വെമ്പിള്ളി ഡിവിഷൻ അംഗം റെസീന പരീതിനെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. ലൈറ്റണക്കൽ സമരവുമായി ബന്ധപ്പെട്ട് കാവുങ്ങപറമ്പിൽ യുവാവിന് മർദനമേറ്റ സംഭവത്തിൽ രാഷ്ട്രീയ സംഘർഷമുണ്ടാക്കാൻ നവ മാധ്യമങ്ങളിലൂടെ വ്യാപകമായി വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. യുവാവ് പിന്നീട് മരിച്ചു.

കുന്നത്തുനാട് പഞ്ചായത്ത്​അംഗം നിസാർ ഇബ്രാഹിമിനെതിരെ നടന്ന സൈബർ പ്രചാരണത്തിന് അമ്പലമേട് പൊലീസിൽ നൽകിയ പരാതിയിലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ഫോണടക്കം കസ്റ്റഡിയിലെടുത്ത് വിദഗ്​ധ പരിശോധനക്ക് സമർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twenty20pv srinijin
News Summary - Defamation campaign against MLA; Twenty20 block panchayat member arrested
Next Story