നായർ സ്ത്രീകളെ അപമാനിച്ചെന്ന്; തരൂരിനെതിരെ അപകീർത്തികേസ്
text_fieldsതിരുവനന്തപുരം: നായർ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ ശശി തരൂർ എം.പിക്കെതിരെ കോടതി അപകീർത്തി കേസ് എടുത്ത് നോട്ടീസയച്ചു. തെൻറ ‘ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ’ എന്ന പുസ്തകത്തിൽ നായർ സ്ത്രീകൾക്കെതിരെ തരൂർ മോശം പരാമർശം നടത്തിയെന്ന പരാതിയിലാണ് തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
അടുത്തമാസം 21ന് ശശി തരൂരിനോട് നേരിട്ട് ഹാജരാകാനും നിർദേശിച്ചു. സന്ധ്യ ശ്രീകുമാർ നൽകിയ സ്വകാര്യ ഹരജിയിലാണ് കോടതി നേരിട്ട് കേസെടുത്തത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ’ എന്ന പുസ്തകത്തിലെ 85ാം പേജിലാണ് നായർ സമുദായത്തിൽപെട്ട സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ തരൂർ നടത്തിയതെന്നാണ് ഹരജിയിലെ ആരോപണം.
ഇൗ പുസ്തകത്തിെൻറ വിപണനം ഉൾപ്പെടെ നിർത്തലാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.