അപകീർത്തി കേസ്: അനിൽ അക്കര എം.എൽ.എക്കെതിരെ മന്ത്രി എ.സി മൊയ്തീെൻറ മൊഴി രേഖപ്പെടുത്തി
text_fieldsതൃശൂർ: ലൈഫ് ഭവന നിർമാണത്തിെൻറ പേരിൽ തനിക്കെതിരെ അഴിമതി ആരോപണവും അപവാദ പ്രചാരണവും നടത്തിയെന്ന് കാണിച്ച് അനിൽ അക്കര എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെ നൽകിയ പരാതിയിൽ കോടതി മന്ത്രി എ.സി. മൊയ്തീെൻറ മൊഴി രേഖപ്പെടുത്തി.
തനിക്ക് നേരിട്ട മാനഹാനിക്ക് ഉത്തരവാദികളായ അനിൽ അക്കര എം.എൽ.എ, സ്വകാര്യ ചാനൽ അവതാരക, ചാനൽ എഡിറ്റർ, സ്വകാര്യ പത്രം പ്രിൻററും പബ്ലിഷറുമായ വ്യക്തി എന്നിവർക്കെതിരെ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് മന്ത്രിയുടെ മൊഴി കോടതി രേഖപ്പെടുത്തിയത്.
തെൻറ 43 വർഷത്തെ പൊതുജീവിതം സുതാര്യവും കളങ്കരഹിതവുമാണ്. തനിക്ക് പൊതുസമൂഹത്തിലുള്ള സ്വീകാര്യതക്കും മതിപ്പിനും ക്ഷതമുണ്ടാക്കാനുദ്ദേശിച്ച് രാഷ്ട്രീയ വിരോധംമൂലം കരുതിക്കൂട്ടി അപവാദം പ്രചരിപ്പിക്കുകയാണ്. തെറ്റായ വാർത്ത പിൻവലിച്ച് മാപ്പപേക്ഷിക്കാനും തുല്യപ്രാധാന്യത്തിൽ വിവരം പ്രസിദ്ധീകരിക്കാനും ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുമാണ് വക്കീൽ നോട്ടീസയച്ചത്.
എതിർകക്ഷികൾ അതിന് തയാറായില്ല. എതിർകക്ഷികളെ ശിക്ഷിച്ച് തെൻറ മാനഹാനിക്ക് പരിഹാരമുണ്ടാക്കണമെന്ന് മന്ത്രി കോടതിയിൽ ബോധിപ്പിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് പി.ടി. പ്രകാശനാണ് മൊഴി രേഖപ്പെടുത്തിയത്. മന്ത്രിക്കുവേണ്ടി അഡ്വ. കെ.ബി. മോഹൻദാസ് ഹാജരായി. സാക്ഷി മൊഴിയെടുക്കാൻ കേസ് ഡിസംബർ 21ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.