Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാചക നിന്ദ;...

പ്രവാചക നിന്ദ; ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

text_fields
bookmark_border
പ്രവാചക നിന്ദ; ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
cancel

കു​ന്നു​ക​ര: പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റും കോ​ൺ​ഗ്ര​സ് ക​രു​മാ​ല്ലൂ​ർ ബ്ലോ​ക്ക് നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​യ എം.​കെ. ഷാ​ജി​യെ കോ​ൺ​ഗ്ര​സ് പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ​താ​യി ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ടി.​ജെ. വി​നോ​ദ് അ​റി​യി​ച്ചു.

പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യെ നി​ന്ദി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ചെ​യ്ത പോ​സ്​​റ്റാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്. ഇ​ത് വ​ൻ വി​വാ​ദ​മാ​കു​ക​യും പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് മാ​പ്പ​പേ​ക്ഷ​യു​മാ​യി രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും അ​ത് മു​ഖ​വി​ല​ക്കെ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​യി​ല്ല.

മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഡി.​സി.​സി നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മം വ​ഴി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കും നേ​താ​ക്ക​ൾ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് വ്യ​ക്ത​മാ​യി ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ന​ട​പ​ടി. ഇ​യാ​ൾ കു​ന്നു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം, വൈ​സ് പ്ര​സി​ഡ​ൻ​റ് എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. കെ.​പി.​എം.​എ​സ് സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defamation caseProphetcongress
News Summary - Defamation case over Prophet; former block panchayat president expelled from Congress
Next Story