തബ്ലീഗിനെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന്; ചാനലുകൾക്കെതിരെ പരാതി
text_fieldsമലപ്പുറം: തബ്ലീഗ് ജമാഅത്തിനെയും നിസാമുദ്ദീൻ മർകസിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് കാണിച്ച് മൂന്ന ് ടെലിവിഷൻ ചാനലുകൾക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി. ഏഷ്യാനെറ്റ്, ന്യൂസ് 24, ജനം ടി.വി എന്നിവക്കെതി രെ ചങ്ങരംകുളം പള്ളിക്കര സ്വദേശി എം.വി. അഹമ്മദുണ്ണിയാണ് പരാതി നൽകിയത്.
നിസാമുദ്ദീൻ സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ 284 പേർ സംസ്ഥാനത്തിനകത്ത് ഒളിവിലാണെന്നും ഇവരുടെ ഫോൺ ഓഫാണെന്നും ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമായിരുന്നു ‘ജനം’ വാർത്ത. തിരിച്ചെത്തിയ 151 പേരുടെയടക്കം നിസാമുദ്ദീൻ സന്ദർശിച്ച 303 പേരുടെയും വിശദവിവരങ്ങളും ഫോൺ നമ്പറുകളും അതാത് പൊലീസ് അധികൃതർക്ക് യഥാസമയം കൈമാറിയതാണെന്ന് പരാതിയിൽ പറയുന്നു.
ഏഷ്യാനെറ്റ്, ന്യൂസ് 24 ചാനലുകൾ രണ്ട് പേർക്ക് കോവിഡ് ബാധിച്ചതായി വാർത്ത പുറത്തുവിടുകയും തബ്ലീഗുകാർ വന്ന ട്രെയിനിൽ യാത്ര ചെയ്തവരാണിവരെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. എന്നാൽ, ഇത് വ്യാജമാണെന്നും തബ്ലീഗ് പ്രവർത്തകർ വിമാനത്തിലാണ് എത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.