Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ടി. തോമസിനെതിരെ...

പി.ടി. തോമസിനെതിരെ മാനനഷ്​ടക്കേസ്

text_fields
bookmark_border
പി.ടി. തോമസിനെതിരെ മാനനഷ്​ടക്കേസ്
cancel

പ​യ്യ​ന്നൂ​ർ: പി.​ടി. തോ​മ​സ് എം.​എ​ൽ.​എ​ക്കെ​തി​രെ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി.​കെ. ശ്രീ​മ​തി പ​യ്യ​ന്നൂ​ർ ഫ​സ്‌​റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ൽ​കി​യ മാ​ന​ന​ഷ്‌​ട​ക്കേ​സ് ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. 2021 മേ​യ് നാ​ലി​ന് എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എം.​എ​ൽ.​എ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​മാ​ണ് പ​രാ​തി​ക്ക് അ​ടി​സ്ഥാ​നം.

സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ ഓ​ക്‌​സി​ജ​െൻറ കു​ത്ത​ക വി​ത​ര​ണാ​വ​കാ​ശം മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി പി.​കെ. ശ്രീ​മ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​തേ​ൺ എ​യ​ർ പ്രൊ​ഡ​ക്‌​ടി​ന് ല​ഭി​ച്ച​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് എം.​എ​ൽ.​എ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. ത​നി​ക്കോ ത​െൻറ ബ​ന്ധു​ക്ക​ൾ​ക്കോ ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​മ്പ​നി​യു​മാ​യും ബ​ന്ധ​മി​ല്ലെ​ന്നും പ്ര​സ്‌​താ​വ​ന പി​ൻ​വ​ലി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മാ​പ്പു​പ​റ​യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഒ​രു കോ​ടി രൂ​പ മാ​ന​ന​ഷ്‌​ടം ആ​വ​ശ്യ​പ്പെ​ട്ട് കേ​സ്​ ന​ൽ​കു​മെ​ന്നും അ​റി​യി​ച്ച് മേ​യ് അ​ഞ്ചി​ന് ശ്രീ​മ​തി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്‌​ത​ത്. പ​രാ​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി ജ​നു​വ​രി 15ന് ​പ​രാ​തി​ക്കാ​രി​യെ​യും സാ​ക്ഷി​ക​ളാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും മൊ​ഴി​യെ​ടു​ക്കു​ന്ന​തി​ന് ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PT ThomasDefamation suit
News Summary - Defamation suit against PT Thomas
Next Story