തോൽവി: എൽ.ജെ.ഡിയിൽ കലാപം; നാല് നേതാക്കൾ രാജിവെച്ചു
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെതുടർന്ന് ലോക്താന്ത്രിക് ജനതാദളിൽ (എൽ.ജെ.ഡി) കലാപം. തോൽവിക്ക് ഉത്തരവാദിയായ സംസ്ഥാനപ്രസിഡൻറ് എം.വി. േശ്രയാംസ്കുമാറിെൻറ രാജി ആവശ്യപ്പെട്ട നേതാക്കൾ രാജ്യസഭാ സ്ഥാനത്തിരുന്ന് മത്സരിച്ച്, സിറ്റിങ് സീറ്റായ കൽപറ്റപോലും നഷ്ടപ്പെടുത്തിയെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ വിമർശിച്ചു. രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ നാല് നേതാക്കൾ ഒാൺലൈനായി ചേർന്ന യോഗത്തിൽ രാജി പ്രഖ്യാപിച്ചു. തുടർന്ന് തോൽവി ഉൾപ്പെടെ വിശദമായി പരിശോധിക്കാൻ സംസ്ഥാന സമിതി േചരാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രസിഡൻറിനെ നിർത്തിപ്പൊരിച്ച നേതാക്കൾ ഒന്നടങ്കം അദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ള ചാനലും പത്രവും പാർട്ടിയുടെ തോൽവിയിൽ വലിയ പങ്ക് വഹിച്ചെന്ന് ആരോപിച്ചതോടെ ഒരുഘട്ടത്തിൽ ശ്രേയാംസ്കുമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
ശ്രേയാംസ്കുമാർ കൽപറ്റ സീറ്റിനുവേണ്ടി വാശിപിടിച്ചതാണ് പാർട്ടിയുടെ ആകെ സീറ്റ് മൂന്നിൽ ഒതുങ്ങാൻ കാരണമെന്ന് അംഗങ്ങൾ വിമർശിച്ചു. പ്രസിഡൻറ് മത്സരിക്കാൻ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിക്കേണ്ടിയിരുന്നു. പ്രസിഡൻറ് എം.ഡിയായ പത്രത്തിെൻറ പല നിലപാടും പാർട്ടിയെ പ്രതികൂലമായി ബാധിക്കുന്നു. 2016 ൽ പ്രവാചകനെക്കുറിച്ച് മോശം വാർത്ത പ്രസിദ്ധീകരിച്ചതാണ് ആറ് സീറ്റുകളിൽ തോൽക്കാൻ കാരണം.
പ്രസിഡൻറിെൻറ ഉടമസ്ഥതയിലുള്ള ചാനൽ പിണറായി വിജയൻ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. ഇവ പാർട്ടിയെ ബാധിക്കുന്നു. കൽപറ്റയിലെ തോൽവിക്കുശേഷം സി.പി.എം സൈബർ പോരാളികളുടെ സമൂഹമാധ്യമ പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. എന്നാൽ, പത്രത്തെയും ചാനലിനെയും കുറിച്ചുള്ള ചർച്ച അനുവദിക്കാനാകില്ലെന്ന് ശ്രേയാംസ്കുമാർ പറെഞ്ഞങ്കിലും നേതാക്കൾ അവസാനിപ്പിച്ചില്ല. അദ്ദേഹം ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയതിനെതുടർന്ന് പത്ത് മിനിറ്റോളം ഒാൺലൈൻ യോഗം നിർത്തിെവച്ചു. അദ്ദേഹം മടങ്ങിവന്നശേഷം യോഗം പുനരാരംഭിച്ചപ്പോൾ ജനറൽ സെക്രട്ടറി ഷേക് പി. ഹാരീസ് രാജി പ്രഖ്യാപിച്ചു. പിന്നാലെ മറ്റൊരു ജനറൽ സെക്രട്ടറി വി. സുരേന്ദ്രൻ പിള്ളയും വൈസ് പ്രസിഡൻറ് എ. ശങ്കരനും പാർലമെൻററി ബോർഡ് ചെയർമാൻ ചാരുപാറ രവിയും രാജി പ്രഖ്യാപിച്ചു.
പാർട്ടിക്ക് ഒരു എം.എൽ.എ മാത്രമാണ് ഉള്ളതെങ്കിലും മന്ത്രിസ്ഥാനം ലഭിക്കാനായി പ്രസിഡൻറ് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും ആക്ഷേപമുയർന്നു. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും എൽ.ജെ.ഡിക്ക് പ്രയാസമില്ലെന്ന ശ്രേയാംസിെൻറതായി മാധ്യമങ്ങളിൽ വന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു ആക്ഷേപം. തുടർന്ന് ഉഭയകക്ഷി ചർച്ചയിൽ പെങ്കടുക്കുമെന്ന് ശ്രേയാംസ്കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.