പുതിയ കക്ഷികൾക്ക് കൊടുക്കേണ്ടത് തോറ്റ സീറ്റ് -ടി.പി. പീതാംബരൻ
text_fieldsതിരുവനന്തപുരം: പുതുതായി മുന്നണിയിൽ വന്ന കക്ഷികൾക്ക് ഘടകകക്ഷികൾ തോറ്റ സീറ്റാണ് വിട്ടുകൊടുക്കേണ്ടതെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'പാല സീറ്റ് വിട്ടുകൊടുക്കില്ല. കേരള കോൺഗ്രസ് വലിയ വോട്ട് ബാങ്കുള്ള പാർട്ടിയാണെന്ന് തോന്നിയിട്ടില്ല.
സർക്കാറിെൻറ ക്ഷേമപ്രവർത്തനങ്ങളുടെ നേട്ടമാണ് തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനും ലഭിച്ചത്. അല്ലാതെ അവർ വന്നതുകൊണ്ട് മുന്നണിക്ക് വലിയ നേട്ടമുണ്ടായിട്ടില്ല.' അവർക്ക് അവരുടേതായ തട്ടകങ്ങളിൽ നേട്ടമുണ്ടായിട്ടുണ്ടെന്നും എൽ.ഡി.എഫിനും അതിെൻറ പ്രയോജനം ഉണ്ടായെന്നും പീതാംബരൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.