ബി.ജെ.പിയെ ആശയക്കുഴപ്പത്തിലാക്കി ജനപ്രതിനിധികളുടെ കൊഴിഞ്ഞുപോക്ക്
text_fieldsആറ്റിങ്ങൽ: പാർലമെൻറ് െതരഞ്ഞെടുപ്പ് പ്രചാരണരംഗം അവസാനഘട്ടത്തിലേക്ക് കടക്കെവ ബി.ജെ.പിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് നേതൃത്വത്തെ കൂടുതൽ ആശങ്കയിലാക്കി. നേരത്തെ ആറ്റിങ്ങൽ നഗരസഭ കൗൺസിലർമാരും വക്കം ഗ്രാമപഞ്ചായത്തിലും ബി.ജെ.പി പ്രവർത്തകർ കൂട്ടമായി രാജിെവച്ച് സി.പി.എമ്മിൽ ചേർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കരവാരം ഗ്രാമപഞ്ചായത്തിലും പഞ്ചായത്ത് ഭാരവാഹികൾ സി.പി.എമ്മിലേക്ക് ചേക്കേറുന്നത്.
കരവാരം പഞ്ചായത്തിൽ ആദ്യമായാണ് ബി.ജെ.പി ഭരണത്തിൽ എത്തുന്നത്. എന്നാൽ ഭരണം വന്നതുമുതൽ ഗ്രൂപ് തിരിഞ്ഞുള്ള തമ്മിലടിയാണ് ഇപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവർ രാജിവെക്കുന്നതിനും പാർട്ടി വിടുന്നതിനും കാരണമായത്. പഞ്ചായത്ത് ഭരണത്തിലുപരി പാർലമെൻറ് െതരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ ഉണ്ടാവുന്ന ഈ മാറ്റങ്ങൾ ബി.ജെ.പിയെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്.
മണ്ഡലം പിടിക്കാൻ കേന്ദ്രമന്ത്രിയെത്തന്നെ രംഗത്തിറക്കുകയും രണ്ടുവർഷം മുമ്പുതന്നെ തെരഞ്ഞെടുപ്പ്പ്രവർത്തനമാരംഭിക്കുകയും ചെയ്തിട്ടും അവസാനനിമിഷം സംഘടനതലത്തിൽ ഉണ്ടാകുന്ന ജനകീയ വ്യക്തികളുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. രാജിവെച്ചവരെല്ലാം സി.പി.എമ്മിൽ അഭയം തേടുകയും ചെയ്തു.
പ്രാദേശിക തലത്തിൽ കൂടുതൽ അട്ടിമറിക്ക് സി.പി.എം ശ്രമം നടത്തുന്നുണ്ട് എന്നാണ് സൂചന. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി ഭരണത്തിലുള്ള ഏക ഗ്രാമപഞ്ചായത്താണ് കരവാരം.
നിലവിൽ പാർട്ടി വിട്ട പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു.എസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി.എം, ആറ്റിങ്ങൽ നഗരസഭയിലെ ബി.ജെ.പിയുടെ മുൻ കൗൺസിലർ സംഗീതാ റാണി എന്നിവർക്ക് സി.പി.എം സ്വീകരണം നൽകി. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, എ.എ. റഹീം എം.പി, ആർ. രാമു, ആറ്റിങ്ങലിലെ മുതിർന്ന സി.പി.എം നേതാക്കൾ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.