ഭാര്യെയയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsഇരവിപുരം: പൊലീസിൽ പരാതി നൽകിയതിെൻറ പേരിൽ ഭാര്യക്കും മകൾക്കും ബന്ധുക്കളും സമീപവാസികളുമായ മൂന്ന് കുട്ടികൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെയും ഇയാൾക്ക് ആസിഡ് നൽകിയയാളെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വാളത്തുംഗൽ ഇല്ലം നഗർ 161 മങ്കാരത്ത് കിഴക്കതിൽ ജയൻ (36), ആസിഡ് നൽകിയ മയ്യനാട് വടക്കുംകര പടിഞ്ഞാറ് വള്ളിയമ്പലത്തിന് വടക്ക് പ്രശോഭാ ഭവനിൽ സുരേഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ ജയനുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡിസംബർ ഒന്നിന് രാത്രി പത്തോടെ വാളത്തുംഗലായിരുന്നു സംഭവം.വാളത്തുംഗൽ സഹൃദയ ക്ലബിന്സമീപം മംഗാരത്കിഴക്കതിൽ രജി, മകൾ, സമീപത്തെ രണ്ട് കുട്ടികൾ എന്നിവർക്ക് നേരെയാണ് ജയൻ ആസിഡ് ഒഴിച്ചത്.
രജി ലോട്ടറിക്കടയിൽ ജോലിക്ക് പോയതിെൻറ വൈരാഗ്യം മൂലമാണ് ആസിഡ് ഒഴിച്ച് ഭാര്യെയയും മകളെയും കൊല്ലാൻ ശ്രമിച്ചത്. ഒന്നിന് രാത്രി ഒമ്പതോടെ ആസിഡുമായി വീട്ടിലെത്തിയ ജയൻ വഴക്കുണ്ടാക്കി. ഭാര്യ രജി അറിയിച്ചതിനെ തുടർന്ന് ഇരവിപുരം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ കടന്നു.
പൊലീസ് പോയപ്പോൾ വീണ്ടുമെത്തി ഭാര്യക്കും മകൾക്കും നേെര ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രജിയും മകളും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തുവരുകയാണ്. സിറ്റി പൊലീസ് കമീഷണർ ടി. നാരായണെൻറ നിർദേശപ്രകാരം എ.സി.പി എ. പ്രദീപ്കുമാറിെൻറ മേൽനോട്ടത്തിൽ ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘങ്ങൾ രൂപവത്കരിച്ചു.
എസ്.ഐമാരായ എ.പി. അനീഷ്, ദീപു, അഭിജിത്ത്, ജി.എസ്.ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ, തലശ്ശേരി, മാഹി, കുറ്റ്യാടി, ചോമ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി വരവെ പൊലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ പ്രതി അവിടെനിന്ന് കൊല്ലം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
കൊല്ലത്തെത്തിയതായി വിവരം ലഭിച്ച പൊലീസ് കല്ലുവാതുക്കൽ ഭാഗത്തെ ഒളിത്താവളം വളഞ്ഞാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്തതിനെ തുടർന്നാണ് ആസിഡ് നൽകിയ സുരേഷ് പിടിയിലായത്. ഇയാൾ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ ഒരു കൊലക്കേസ് പ്രതിയാണ്. ലഹരിക്ക് അടിമയായ ജയൻ ഭാര്യെയയും മക്കളെയും മർദിക്കുന്നത് പതിവായിരുെന്നന്ന് പരിസരവാസികൾ പറയുന്നു.
ജയനെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. പൊലീസ് ഇടപെട്ട് നാട്ടുകാരെ പിന്തിരിപ്പിച്ചു. സുരേഷിന് ആസിഡ് ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. പിടിയിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ കഴിയുന്ന കുട്ടിക്ക് ആവശ്യമായ സഹായം ലീഗൽ സർവിസ് അതോറിറ്റി മുഖേന ഇരവിപുരം പൊലീസ് നൽകി വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.