സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിൽ സ്വർണക്കടത്ത് പ്രതിയും
text_fieldsതിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതിയും! ഇക്കാര്യത്തെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ നാലാംപ്രതിയായ ഇൗ ഉദ്യോഗസ്ഥ നിലവിലെ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ രണ്ട് പ്രാവശ്യം അട്ടക്കുളങ്ങര വനിത ജയിലിൽ സന്ദർശിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
എന്തിനാണ് ഇൗ ഉദ്യോഗസ്ഥയെ സ്വർണക്കടത്ത് അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയെതന്നത് സംബന്ധിച്ച ദുരൂഹത വർധിക്കുകയാണ്.
ചെെന്നെ കസ്റ്റംസ് ഹൗസ് സൂപ്രണ്ടായ ഇൗ ഉദ്യോഗസ്ഥ ഡെപ്യൂേട്ടഷനിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിൽ നാലാംപ്രതിയായത്. അതുസംബന്ധിച്ച സി.ബി.െഎ കുറ്റപത്രം കോടതിയുടെ പരിഗണനയിലാണ്.
ഇവർക്കൊപ്പം കേസിൽ പ്രതിയായ മറ്റൊരു ജീവനക്കാരിയെ പിരിച്ചുവിട്ടു. ഇവരെ ചെെന്നെയിലേക്ക് തിരിച്ചയക്കാതെ തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ യൂനിറ്റിലേക്ക് മാറ്റി. ഇവിടെ നിന്നാണ് നിലവിലെ സ്വർണക്കടത്ത് പിടികൂടിയതും.
സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം നടത്തിയ സംസ്ഥാന ക്രൈംബ്രാഞ്ച് ജയിലിൽ സ്വപ്നയെ സന്ദർശിച്ചവരുടെ പട്ടിക പരിശോധിച്ചേപ്പാഴാണ് ഇൗ ഉദ്യോഗസ്ഥ രണ്ട് പ്രാവശ്യം ജയിലിൽ സ്വപ്നയെ സന്ദർശിച്ചതായി കണ്ടെത്തിയത്.
കഴിഞ്ഞ ഒക്ടോബർ 15ന് സ്വപ്നയെ കോഫെപോസെ നിയമപ്രകാരം അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് അസി. കമീഷണർ രാമമൂർത്തിക്കൊപ്പം ജയിലിലെത്തി. അഞ്ച് മണിക്കൂറോളം ജയിലിൽ കഴിച്ചുകൂട്ടി. പിന്നീട് നവംബർ 19ന് മറ്റൊരു കസ്റ്റംസ് ഉദ്യോഗസ്ഥനൊപ്പവും സന്ദർശിച്ചു.
ഇൗ സന്ദർശനത്തിൽ സംസ്ഥാന പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. അതിനാലാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്.
സ്വർണക്കടത്ത് സംഘത്തിന് കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നെന്ന് അന്വേഷണം നടത്തിയ കസ്റ്റംസ് സംഘത്തിന് തന്നെ വിവരം ലഭിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ ചില കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.