നിരവധി കവർച്ച കേസുകളിലെ പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ
text_fieldsചാലക്കുടി: നിരവധി കവർച്ച കേസുകളിലെ പിടികിട്ടാപ്പുള്ളിയായ പ്രതി പിടിയിൽ. എറണാകുളം പെരുമ്പാവൂർ സ്വദേശി ജാഫർ (44) ആണ് പിടിയിലായത്.
2003 ഒക്ടോബർ 25ന് കാറിലെത്തിയ ജാഫറും സംഘവും ആളൂരിലെ പെട്രോൾ പമ്പിലെത്തി ജീവനക്കാരെ വടിവാളും ബോംബും കാണിച്ച് ഭീഷണിപ്പെടുത്തി അര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മുങ്ങി നടക്കുകയായിരുന്നു.
2003ൽ ചാലക്കുടി വി.ആർ പുരം സ്വദേശിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും 2014ൽ ആലുവ കീഴ്മാട് സ്വദേശിയെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ആക്രമണത്തിന് നേതൃത്വം നൽകിയത് ഇയാളാണ്.
പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും വധശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കർണാടകത്തിലേക്ക് കടന്ന ഇയാൾ കർണാടകയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ലോറി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
ജില്ല പൊലീസ് മേധാവി പൂങ്കഴലിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൈദരാബാദിൽനിന്നും ലോറിയിൽ പൊള്ളാച്ചിയിലെ ആനമലയിലേക്ക് വരുന്നതിനിടെ ജാഫർ പിടിയി
ലായത്.
ചാലക്കുടി ഡിവൈ.എസ്.പി കെ.എം. ജിജിമോെൻറ നേതൃത്വത്തിൽ കൊടകര സർക്കിൾ ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർ ജെ. ജെയ്സൺ, സ്പെഷൽ ഇൻവെസ്റ്റിഗേഷൻ എസ്.ഐ ജിനുമോൻ തച്ചേത്ത്, എ.എസ്.ഐമാരായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, സൈബർ വിദഗ്ധരായ സീനിയർ സി.പി.ഒ എം.ജെ. ബിനു, എം.കെ. മനോജ്, സിവിൽ പൊലീസ് ഓഫിസർ വിപിൻ, കൊടകര സ്റ്റേഷനിലെ സീനിയർ സി.പി.ഒ കെ.ജി. ബൈജു എന്നിവരടങ്ങിയ സംഘമാണ് ജാഫറിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.