Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിസ്മയ കേസ്: പ്രതി...

വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് ജാമ്യം

text_fields
bookmark_border
vismaya and kiran kumar
cancel

ന്യൂഡൽഹി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. സുപ്രീംകോടതിയാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എസ്.കെ.കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഹൈകോടതി വിധിക്കെതിരെ കിരൺ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ക​ഴി​ഞ്ഞ ജൂ​ൺ 21നാ​ണ്​ നി​ല​മേ​ല്‍ കൈ​തോ​ട് കു​ള​ത്തി​ൻ​ക​ര മേ​ലേ​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ത്രി​വി​ക്ര​മ​ന്‍നാ​യ​രു​ടെ​യും സ​രി​ത​യു​ടെ​യും മ​ക​ളും പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗം ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ.​എം.​വി.​ഐ.​എ​സ് കി​ര​ണി​െൻറ ഭാ​ര്യ​യു​മാ​യ വി​സ്മ​യ (24) അ​മ്പ​ല​ത്തും​ഭാ​ഗ​ത്തെ ഭ​ര്‍തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍കാ​ണ​പ്പെ​ട്ട​ത്. വീ​ടി​െൻറ മു​ക​ളി​ല​ത്തെ നി​ല​യി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​നി​ന്ന വി​സ്മ​യ​യെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​െ​ന്ന​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​യ​രു​ക​യും തൊ​ട്ടു​പി​റ​കെ പീ​ഡ​ന​ത്തി​െൻറ നി​ര​വ​ധി തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രി​ക​യും ചെ​യ്തു. ഇ​തോ​ടെ ഭ​ർ​ത്താ​വ് കി​ര​ൺ ഒ​ളി​വി​ൽ പോ​െ​യ​ങ്കി​ലും രാ​ത്രി​യോ​ടെ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​േ​ന്വ​ഷ​ണ​ത്തി​ൽ സ്ത്രീ​ധ​ന​ത്തി​െൻറ പേ​രി​ൽ കി​ര​ൺ വി​സ്മ​യ​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി തെ​ളി​ഞ്ഞു. സം​ഭ​വ​ദി​വ​സ​വും ഇ​ത് ആ​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​താ​ണ് വി​സ്മ​യ​യു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. എ​ന്നാ​ൽ, ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ച​തു​പോ​ലെ കൊ​ല​പാ​ത​ക​മാ​െ​ണ​ന്ന കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല. നി​ല​വി​ൽ ഗാ​ർ​ഹി​ക - സ്ത്രീ​ധ​ന പീ​ഡ​ന വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ജോ​ലി​യി​ൽ​നി​ന്ന്​ സ​സ്പെ​ൻ​ഡ്​ ചെ​യ്്​​ത കി​ര​ണി​നെ പി​ന്നീ​ട് സ​ർ​വി​സി​ൽ​നി​ന്ന്​ പി​രി​ച്ചു​​വി​ട്ടു. ഡി.​ഐ.​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​േ​ന്വ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചാ​ണ് കേ​സി​െൻറ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vismaya deathVismaya case
News Summary - Defendant Kiran Kumar granted bail
Next Story