നീതി വൈകുന്നു എന്നാരോപിച്ച് വാദി കോടതിയിൽ ഞരമ്പ് മുറിച്ചു
text_fieldsശാസ്താംകോട്ട: അനുകൂലമായ കോടതി ഉത്തരവ് നടപ്പാക്കിക്കിട്ടുന്നില്ലെന്നാരോപിച്ച് വാദി കോടതി മുറിയിൽ ഇടതുകൈത് തണ്ട മുറിച്ചു. ശാസ്താംകോട്ട രണ്ടാം നമ്പർ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൺറോതുരുത്ത് സ്വദേശി സുധാകരൻ ഞരമ്പ് മ ുറിച്ചത്.
കോടതി നടപടി തടസ്സപ്പെടുത്തിയതിന് ഇദ്ദേഹത്തിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. നാല് അഭിഭാഷകർ കേസിെൻറ പേരിൽ ഭീമമായ സംഖ്യ തട്ടിയെടുത്തെന്നാരോപിച്ച് തളർന്നുവീണ ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു.
സുധാകരെൻറ മകൾക്ക് വിവാഹസമയത്ത് നൽകിയ വസ്തു മരുമകെൻറ മരണത്തെതുടർന്ന് തിരികെ കിട്ടാൻ 2007ൽ അനുകൂലവിധി നേടിയിരുന്നു. മകൾ സുധാകരെൻറ കൂടെയാണ്. വിധി നടപ്പാക്കിക്കിട്ടാൻ 2014ൽ ശാസ്താംകോട്ടയിലെ കോടതിയെ സമീപിച്ചു. പലതവണ അവധിക്കുെവച്ച കേസിൽ നാല് അഭിഭാഷകർ മാറി മാറി വക്കാലത്ത് ഏറ്റെടുത്തു. വൻതുക നഷ്ടമായെന്ന് സുധാകരൻ പറയുന്നു.
ചൊവ്വാഴ്ച കേസിെൻറ അവധിയായിരുന്നു. കേസ് വീണ്ടും അവധിയിലാവും എന്ന ആശങ്കയിലാണത്രെ കൈയിൽ കരുതിയ ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിച്ചത്.ശാസ്താംകോട്ട കോടതിയിൽ കേസ് സംബന്ധിച്ച് നടന്ന കാര്യങ്ങൾ ഹൈകോടതി വിജിലൻസ് വിഭാഗം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്ന് സുധാകരെൻറ ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.