നിപ: ആധുനിക ലാബുകളില്ല; പരിശോധന ഫലത്തിന് കാത്തിരിപ്പ്
text_fieldsകോഴിക്കോട്: നിപ വീണ്ടുമെത്തുേമ്പാഴും സംസ്ഥാനത്ത് രോഗനിർണയത്തിന് സംവിധാനങ്ങളൊരുക്കാൻ വൈകുന്നു. തിരുവനന്തപുരത്തെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിെൻറ പ്രവർത്തനം മന്ദഗതിയിലാണ്. നിപയുടെ ശക്തമായ ഭീഷണിയുള്ള കോഴിക്കോട്ടെ ലാബിെൻറ നിർമാണ പ്രവർത്തനവും എവിടെയുമെത്തിയില്ല.
പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിളുകൾ അയച്ച് കാത്തിരിക്കേണ്ട അവസ്ഥ തുടരുകയാണ്. കേന്ദ്രസർക്കാർ പ്രോട്ടോേകാൾ പ്രകാരം പുണെയിൽ നിന്നാണ് നിപ ഫലത്തിെൻറ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടത്. സംസ്ഥാനത്ത് സംവിധാനങ്ങളൊരുക്കിയാൽ രോഗനിർണയം പെട്ടെന്ന് നടത്താൻ കഴിയും.
തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ഒക്ടോബർ 15 മുതൽ ആദ്യഘട്ടപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇവിടെ പരിശോധന തുടങ്ങിയിട്ടില്ല. ഡോ. അഖിൽ സി. ബാനർജിയെ ഡയറക്ടറായി തെരഞ്ഞെടുത്തിരുന്നു.
കോവിഡ് ഉൾപ്പെടെയുള്ള വൈറസ് സ്ഥിരീകരിക്കാനുള്ള ആർ.ടി.പി.സി.ആർ, മറ്റു ഗവേഷണങ്ങൾക്കുള്ള ജെൽ ഡോക്യുമെേൻറഷൻ സിസ്റ്റം, ബയോസേഫ്റ്റി ലെവൽ കാബിനറ്റ്സ്, കാർബൺ ഡയോക്സൈഡ് ഇൻകുബേറ്റർ, സെൻട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂനിറ്റ്, വാട്ടർബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റർ തുടങ്ങിവയാണ് ഒരുക്കിയത്. കഴിഞ്ഞ തവണ നിപ വ്യാപിച്ചതിനെ തുടർന്ന് അന്നെത്ത ആരോഗ്യമന്ത്രി കെ.കെ. ശൈലജ കോഴിേക്കാട്ട് ബി.എസ്.എൽ 3 നിലവാരത്തിലുള്ള െവെറോളജി ലാബ് അനുവദിക്കണെമന്നാവശ്യപ്പെട്ടിരുന്നു.
മെഡിക്കൽ കോളജ് ൈമക്രോബയോളജി വകുപ്പ് കെട്ടിടത്തിനു സമീപം നിർമാണം നടത്താൻ 5.7 േകാടി രൂപ അനുവദിച്ചിരുന്നു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. നിർമാണം എവിടെയുമെത്തിയിട്ടില്ല. കൂടുതൽ തുക അനുവദിക്കുകയും നിർമാണം സജീവമാക്കുകയും വേണെമന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.