Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജല അതോറിറ്റി പെൻഷൻ...

ജല അതോറിറ്റി പെൻഷൻ പരിഷ്​കരണം വൈകിപ്പിക്കാൻ നീക്കം

text_fields
bookmark_border
ജല അതോറിറ്റി പെൻഷൻ പരിഷ്​കരണം വൈകിപ്പിക്കാൻ നീക്കം
cancel

തി​രു​വ​ന​ന്ത​പു​രം: ജ​ല ​അ​തോ​റി​റ്റി​യി​ലെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം വൈ​കി​പ്പി​ക്കാ​ൻ നീ​ക്കം. മൂ​ന്ന​ര മാ​സ​ത്തി​ലേ​റെ​യാ​യി ധ​ന​മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യി​രു​ന്ന ഫ​യ​ൽ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി ​ധ​ന​വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം കൈ​മാ​റി. ഇ​നി ജ​ല അ​തോ​റി​റ്റി​യി​ൽ​നി​ന്ന്​ ധ​ന​സ്ഥി​തി​യ​ട​ക്കം കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യ ശേ​ഷ​മാ​വും ഫ​യ​ൽ പ​രി​ഗ​ണി​ക്കു​ക. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നു​ താ​മ​സ​മു​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

വെ​ള്ള​ക്ക​രം കൂ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം വ​ലി​യ ബാ​ധ്യ​ത​യാ​വി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ജ​ല​ ​അ​തോ​റി​റ്റി. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക​നി​ല മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കാ​ൻ ധ​ന​വ​കു​പ്പി​ന്​ താ​ൽ​പ​ര്യ​മി​ല്ല. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം പ​ര​മാ​വ​ധി വൈ​കി​പ്പി​ക്കാ​നു​ള്ള ശ്ര​മം. പെ​ൻ​ഷ​ൻ​കാ​ർ ജ​ല​ അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്തി​നു​ മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​രം ഒ​രു മാ​സം പി​ന്നി​ടു​ന്ന ഘ​ട്ട​ത്തി​ലാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ മെ​ല്ലെ​​പ്പോ​ക്ക്.

ധ​ന​മ​ന്ത്രി കു​റി​​പ്പെ​ഴു​തി തി​രി​ച്ച​യ​ച്ച ​​ഫ​യ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി ധ​ന​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വ​കു​പ്പി​ലെ​ത​​ന്നെ പെ​ൻ​ഷ​ൻ സെ​ക്​​ഷ​നി​ലേ​ക്ക്​ കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ വ്യ​ക്ത​ത വ​രു​ത്തി ഫ​യ​ൽ വീ​ണ്ടും പ്രി​ൻ​സി​പ്പ​ൽ ​സെ​ക്ര​ട്ട​റി​ക്ക്​ ന​ൽ​കും. തു​ട​ർ​ന്ന്​ ജ​ല​വി​ഭ​വ വ​കു​പ്പി​ൽ​നി​ന്നും ജ​ല അ​തോ​റി​റ്റി​യി​ൽ​നി​ന്നും സാ​മ്പ​ത്തി​ക സ്ഥി​തി​യ​ട​ക്കം വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ​ശേ​ഷ​മാ​വും പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വ​ഴി ഫ​യ​ൽ വീ​ണ്ടും മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​യി​ലേ​ക്ക്​ വ​രു​ക.

പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​ത്താ​തെ തീ​രു​മാ​നം പ​ര​മാ​വ​ധി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ്​ ശ്ര​മ​മെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ശ​മ്പ​ള-​പെ​ൻ​ഷ​ൻ പ​രി​ഷ്​​ക​ര​ണ റി​പ്പോ​ർ​ട്ട്​ 2021 ജൂ​ലൈ ഏ​ഴി​നാ​ണ്​​​ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ച​ത്. 2022 ആ​ഗ​സ്റ്റി​ൽ ​ശ​മ്പ​ള ​പ​രി​ഷ്​​ക​ര​ണ റി​പ്പോ​ർ​ട്ടി​ൽ മാ​ത്രം ഉ​ത്ത​ര​വി​റ​ങ്ങി. വി​ഷ​യം ഉ​ന്ന​യി​ച്ച്​ പെ​ൻ​ഷ​ൻ​കാ​ർ സ​മ​ര രം​ഗ​ത്തി​റ​ങ്ങു​ക​യും സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടും സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ ത​യാ​റാ​യി​ല്ല. പ​തി​നാ​യി​ര​ത്തോ​ളം പെ​ൻ​ഷ​ൻ​കാ​രി​ൽ സ​മീ​പ​കാ​ല​ത്ത്​ വി​ര​മി​ച്ച​വ​ർ​ക്ക്​ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ളും പൂ​ർ​ണ​മാ​യി ന​ൽ​കാ​ത്ത സ്ഥി​തി​യു​ണ്ട്. സ്വീ​വേ​ജ്​ രം​ഗ​ത്തും ജ​ല​വി​ത​ര​ണ​രം​ഗ​ത്തും ക്ലേ​ശ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ​ജോ​ലി ചെ​യ്​​ത്​ വി​ര​മി​ച്ച​വ​രാ​ണ്​ പെ​ൻ​ഷ​ൻ​കാ​രി​ൽ വ​ലി​യൊ​രു ശ​ത​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water Authority pension
News Summary - delay Water Authority pension
Next Story