രഞ്ജിത്തിെൻറ ജീവിതം തൊട്ട് കൊച്ചി മെട്രോ
text_fieldsകൊച്ചി: ട്രാഫിക് ബ്ലോക്കിന് പേരുകേട്ട സ്ഥലമാണ് കൊച്ചി. െമേട്രാ വന്നപ്പോൾ ട്രാഫിക്കിൽ നിന്ന് രക്ഷ നേടാമെന്ന ആശ്വാസമായിരുന്നു കൊച്ചിക്കാർക്ക്. എന്നാൽ മെട്രോ ഏറ്റവും കുടുതൽ ഉപകാരപ്രദമായത് പാലക്കാട് സ്വദേശി രഞ്ജിത് കുമാറിനായിരിക്കും.
വിവാഹ ദിനത്തിൽ കൃത്യസമയത്ത് വേദിയിലെത്തണമെന്ന് എല്ലാവരും ആഗ്രഹിക്കും. സ്വന്തം വിവാഹമാകുേമ്പാൾ പ്രത്യേകിച്ചും. ഡിസംബർ 23ന് എറണാകുളത്തെ വിവാഹ ഹാളിലേക്ക് പാലക്കാട് സ്വദേശിയായ രഞ്ജിത് കുമാറും അതുകൊണ്ട് തന്നെയാണ് പുലർച്ചെ ആറിന് തന്നെ പുറപ്പെട്ടത്. 130 കിലോമീറ്റർ ദൂരത്തായിരുന്നു വിവാഹ ഹാൾ. സാധാരണ മൂന്നര മണിക്കൂറുകൊണ്ട് ഒാടിെയത്താവുന്നതേയുള്ളൂ. എന്നാൽ യാത്രക്കിെട വിവിധയിടങ്ങളിൽ ഗതാഗത തടസ്സം നേരിട്ടതോടെ മുഹൂർത്തത്തിനുള്ളിൽ വിവാഹ വേദിയിൽ എത്താൻ സാധിക്കില്ലെന്ന അവസ്ഥ വന്നു. 11 മണിക്ക് ആലുവയിലെത്താനേ സാധിച്ചുള്ളൂ. അവിടെയും വൻ ട്രാഫിക്കായിരുന്നു അനുഭവപ്പെട്ടത്. വിവാഹവേദിയിലെത്താൻ വൈകുമെന്ന് മനസിലാക്കിയതോടെ യാത്രക്ക് മറ്റൊരു വഴി തേടുകയായിരുന്നു കുടുംബം.
ഒടുവിൽ കൊച്ചി െമട്രോയിൽ യാത്രചെയ്യാമെന്ന് തീരുമാനിക്കുകയും കുടുംബം മെട്രോ സ്റ്റേഷനിലെത്തുകയും ചെയ്തു. എന്നാൽ അവിടെ ടിക്കറ്റ് എടുക്കുന്നതിനും നീണ്ട നിരയായിരുന്നു. പിെന്ന അധികൃതരെ കണ്ട് തെൻറ വിവാഹമാണെന്നും ട്രാഫിക്ക് ജാം മൂലം യാത്ര തുടരാൻ സാധിക്കാത്തതിനാലാണ് മെട്രോയിലെത്തിയതെന്നും പറഞ്ഞപ്പോൾ അധികൃതർ ടിക്കറ്റ് നൽകി. അങ്ങനെ മെട്രോ പിടിച്ച് രഞ്ജിത് ജീവിതം തുടങ്ങി.
കൊച്ചി മെട്രോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ രഞ്ജിത് കുമാറാണ് ഇക്കാര്യം വിവരിക്കുന്നത്. രഞ്ജിത്തിെൻറയും ധന്യയുടെയും വിവാഹം കൊച്ചി മെട്രോ സംരക്ഷിച്ചതെങ്ങനെ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം കൊച്ചിമെട്രോയുെട ‘കൊച്ചി വൺ’ സ്മാർട്ട് കാർഡും ദമ്പതികൾക്ക് സമ്മാനിച്ചിട്ടുണ്ട്. മെട്രോയിൽ സൗജന്യ യാത്ര അനുവദിക്കുന്നതാണ് സ്മാർട് കാർഡ്.
ജീവിതം തൊടുന്നതാണ് കൊച്ചി െമട്രോ എന്നത് തങ്ങൾ അതിശയോക്തി പറയുകയല്ല എന്ന് വിഡിയോയിൽ കൊച്ചി മെട്രോ അവകാശപ്പെടുകയും ദമ്പതികൾക്ക് ആശംസ നേരുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.