Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡൽഹി വിമാനത്താവളത്തിലെ...

ഡൽഹി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ സെർവറിൽ തകരാർ; ആറ്​ വിമാനങ്ങൾ വൈകി

text_fields
bookmark_border
air-india-server
cancel

ന്യൂഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ സെർവറിലെ തകരാറിനെ തുടർന്ന്​ വിമാനങ്ങൾ വൈകി. ആറ്​ അന്ത ാരാഷ്​ട്ര വിമാനങ്ങളാണ്​ വൈകിയത്​. സെർവർ തകരാർ പരഹിരിച്ചുവെങ്കിലും ഇതുമൂലമുണ്ടായ പ്രശ്​നങ്ങൾ തുടരുകയാണ്​. തി ങ്കളാഴ്​ച രാവിലെയാണ്​ സെർവറിൽ തകരാർ കണ്ടെത്തിയത്​.

സെർവർ തകരാർ കണ്ടെത്തിയതിനെ തുടർന്ന്​ സാൻഫ്രാൻസിസ്​കോയിലേക്കുള്ള എയർ ഇന്ത്യ യാത്രക്കാരെ മാനുവൽ ചെക്കിങ്ങിലൂടെ കടത്തിവിട്ടു. 12.15ന് കണ്ടെത്തിയ​ ​​സെർവർ തകരാർ 1.45ഓടെ പരിഹരിച്ചുവെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. എയർ ഇന്ത്യയുടെ മൂന്ന്​ വിമാനങ്ങൾ വൈകിയെന്ന്​ കമ്പനി വ്യക്​തമാക്കിയിട്ടുണ്ട്​.

സെർവർ തകരാർ മൂലം ഇമിഗ്രേഷൻ നടപടികൾ വൈകുന്നതായി യാത്രക്കാർ പരാതിപ്പെട്ടു. പല യാത്രികരും വിമാനത്താവളത്തിലെ നീണ്ടവരിയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തു. എയർ ഇന്ത്യയുടെ സോഫ്​റ്റ്​വെയറിൽ തകരാർ കണ്ടെത്തി മണിക്കൂറുകൾക്കകമാണ്​ ഡൽഹി വിമാനത്താവളത്തിലും പ്രശ്​നം ഉണ്ടായിരിക്കുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi airportmalayalam newsIGIServer issue
News Summary - Delhi Airport Immigration Server Restored After Glitch-India news
Next Story