രോഹിണി ആശ്രമത്തിെൻറ കൂടുതൽ വിവരം തേടി ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ അതീവ ദുരൂഹസാഹചര്യത്തിൽ പ്രവർത്തിക്കുന്ന രോഹിണിആശ്രമത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.െഎയോട് ഡൽഹി െഹെകോടതിയുടെ നിർേദശം. അതൊരു ആത്മീയ കേന്ദ്രമാണെങ്കിൽ എന്തിനാണ് സ്ത്രീകളെയും കുട്ടികളെയും അനധികൃതമായി പൂട്ടിയിട്ടതെന്നും കോടതി ചോദിച്ചു. ആശ്രമത്തിെൻറ സ്ഥാപകനായ വീരേന്ദ്ര ദേവ് ദീക്ഷിത് സ്വയം കാര്യങ്ങൾ വ്യക്തമാക്കണമായിരുന്നു.
എങ്കിൽ, സി.ബി.െഎക്ക് അദ്ദേഹത്തെ പിന്തുടരേണ്ട ആവശ്യമില്ലായിരുന്നുവെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ, ജസ്റ്റിസ് എച്ച്. ഹരിശങ്കർ എന്നിവർ പറഞ്ഞു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ സി.ബി.െഎയോട് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.
രോഹിണിആശ്രമത്തിൽ സ്ത്രീകളെയും കുട്ടികളെയും പൂട്ടിയിടുന്നതടക്കമുള്ള നിരവധി ആരോപണങ്ങൾ ഉന്നയിച്ച് ഒരു എൻ.ജി.ഒ സമർപ്പിച്ച പൊതുതാൽപര്യഹരജിയിലാണ് കോടതിയുടെ നീക്കം. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ആശ്രമം അധികൃതരോടും ബെഞ്ച് നിർദേശിച്ചു. രോഹിണി ആശ്രമവും അതിെൻറ ഡൽഹിയിലെ ഇതര ശാഖകളും പരിശോധിക്കാൻ മൂന്ന് അംഗങ്ങൾ അടങ്ങുന്ന സമിതിയെ കോടതി നിയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.