എക്സാലോജിക്-സി.എം.ആർ.എൽ ഇടപാട്; സത്യവാങ്മൂലം സമർപ്പിക്കാൻ അന്വേഷണ ഏജൻസിക്ക് സമയം അനുവദിച്ച് ഹൈകോടതി
text_fieldsന്യൂഡൽഹി: എക്സോലോജികും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാട് സംബന്ധിച്ച് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ എസ്.എഫ്.ഐ.ഒക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിച്ച് ഡൽഹി ഹൈകോടതി. 10 ദിവസത്തെ സമയമാണ് ഹൈകോടതി അനുവദിച്ചിരിക്കുന്നത്. അന്വേഷണം റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് സി.എം.ആർ.എല്ലാണ് ഹരജി നൽകിയത്.
അതേസമയം, ഹരജി അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് സി.എം.ആർ.എൽ ഡൽഹി ഹൈകോടതിയിൽ ആവശ്യം ഉന്നയിച്ചു. കേസിൽ തീർപ്പ് ഉണ്ടാകുന്നത് വരെ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ എസ്.എഫ്.ഐ.ഒയെ അനുവദിക്കരുതെന്നും സി.എം.ആർ.എൽ ഹൈകോടതിയിൽ ആവശ്യപ്പെട്ടു.
അന്വേഷണവുമായി മുന്നോട്ട് പോകാന്‍ എസ്.എഫ്.ഐ.ഒക്ക് ഡല്‍ഹി ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.എം.ആര്‍.എല്‍. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും വീണ വിജയന്‍ ഉള്‍പ്പടെ ഇടപാടുമായി ബന്ധപ്പെട്ട പലരുടെയും മൊഴി എസ്.എഫ്.ഐ.ഒ. ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. ഹര്‍ജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് ഇക്കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് സി.എം.ആര്‍.എല്‍. കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ 10 ദിവസത്തെ സമയം കൂടി വേണമെന്ന് എസ്.എഫ്.ഐ.ഒക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് കോടതി അനുവദിക്കുകയായിരുന്നു.
ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ആണ് സി.എം.ആര്‍.എല്‍ന്റെ ഹരജി നേരത്തെ പരിഗണിച്ചിരുന്നത്. ഇന്ന് ഹരജി ലിസ്റ്റ് ചെയ്തിരുന്നത് ജസ്റ്റിസ് ചന്ദ്രധാരി സിംഗിന്റെ ബെഞ്ചിന് മുമ്പാകെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.