ഹജ്ജിന് സൗദി രാജാവിന്റെ പ്രതിനിധിയായി ഡൽഹി മലയാളി
text_fieldsന്യൂഡൽഹി: ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹി മലയാളിയും. ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.കെ. മുഹമ്മദ് ഹലീമിനാണ് അവസരം കൈവന്നത്.
സൗദി അറേബ്യയുമായുള്ള സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽനിന്ന് ഓരോ വർഷവും എംബസികൾ മുഖേന സൗദി രാജാവിന്റെ പ്രതിനിധികൾ ഹജ്ജ് കർമത്തിനെത്താറുണ്ട്.
ഡൽഹി ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ സലാമത്തുല്ല, അഹ്ലെ ഹദീസ് ദേശീയ അധ്യക്ഷൻ മൗലാന അസ്കർ അലി മഹ്ദി അസ്സലഫി, ജാമിഅ ഹംദർദ് വൈസ് ചാൻസലർ പ്രഫ. മുഹമ്മദ് അഫ്ഷാർ ആലം, ജാമിഅ മില്ലിയ രജിസ്ട്രാർ പ്രഫ. നസീം ഹുസൈൻ ഉൾപ്പെടെ അമ്പതോളം പേരാണ് ഈ വർഷം ഇന്ത്യയിൽനിന്നുള്ള പ്രത്യേക പ്രതിനിധി സംഘത്തിലുള്ളത്.
കെ.കെ. മുഹമ്മദ് ഹലീമിന് കെ.എം.സി.സി വൈസ് പ്രസിഡന്റ് അഡ്വ. മർസൂഖ് ബാഫഖി, പി. അസ്ഹറുദ്ദീൻ എന്നിവർ വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.