ഡൽഹിയിൽ ഒറ്റ-ഇരട്ട നമ്പർ ഗതാഗത ക്രമീകരണത്തിന് തുടക്കം
text_fieldsന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം അപകടകരമാംവിധത്തിൽ ഉയർന്ന ഡൽഹിയിൽ ഒറ്റ-ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് ഇന്ന് മുത ൽ നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റ-ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് നിരത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടാവുക. ഈ മാസം 15 വരെ നിയന്ത്രണം തുടരും.
രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് വാഹന നിയന്ത്രണം. നവംബർ 10 ഞായറാഴ്ച നിയന്ത്രണം ഉണ്ടായിരിക്കില്ല. ഡൽഹി സർക്കാർ ഇത് മൂന്നാം തവണയാണ് കാർബൺ പുറന്തള്ളൽ കുറക്കുക ലക്ഷ്യമിട്ട് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്.
നിയന്ത്രണത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച ഇരട്ട നമ്പർ സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നഗരത്തിലൂടെ കടത്തിവിടൂ. ഇരുചക്രവാഹനങ്ങൾക്കും എമർജൻസി വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല.
ഡൽഹിയിൽ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.