സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത നഗരം; കുറ്റകൃത്യങ്ങളുെട തലസ്ഥാനമായി ന്യൂഡൽഹി
text_fieldsന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനമായി ന്യൂഡൽഹി. രാജ്യത്തെ മെട്രോപൊളിറ്റൻ നഗരങ്ങളിൽ വെച്ച് ഏറ്റവുമധികം പൈശാചികമായ കുറ്റകൃത്യങ്ങളും സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും നടക്കുന്ന നഗരമാണ് ഡൽഹിയെന്ന് ദേശീയ ക്രൈ റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പറയുന്നു.
കോവിഡ് മഹാമാരി മൂലമുള്ള അടച്ചിടൽ കാരണം രാജ്യത്തെ എല്ലായിടത്തും കഴിഞ്ഞ വർഷത്തേതിനേക്കാൾ കുറഞ്ഞ രീതിയിലാണ് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ 18 ശതമാനം കേസുകളും ഡൽഹിയിൽ നിന്നാണ്. കഴിഞ്ഞ വർഷം മാത്രം ഇവിടെ 2.4 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് ഓരോ ദിവസവും 650 കേസുകൾ വീതം.
472 കൊലപാതക കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ പ്രണയം മൂലമുള്ള കൊലപാതകളും സ്വത്തുതർക്കവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളുമാണ് അധികവും. 2019ൽ 521 കൊലപാതക കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്.
എൻ.സി.ആർ.ബിയുടെ റിപ്പോർട്ടനുസരിച്ച് കിഡ്നാപ്പിങ് കേസുകളിൽ കുറവാണ് ഉണ്ടായിരിക്കുന്നത്. 2019ൽ 5,900 കിഡ്നാപ്പിങ് കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ 2020ൽ 4,062 കേസുകളായി കുറഞ്ഞിട്ടുണ്ട്. ഇതിൽ 3,000 കേസുകളിലും ഇരകൾ 12നും 18നും ഇടയിലുള്ള കുട്ടികളാണ്. അതേസമയം, ബംഗളുരുവിൽ 19, 964 കേസുകളും മുംബൈയിൽ 50,000 കേസുകളും റിപ്പോർട്ട് ചെയ്തു.
കിഡ്നാപ്പിങ് കേസുകളിലും ഡൽഹിക്ക് തന്നെയാണ് ഒന്നാംസ്ഥാനം. മുംബൈയിൽ കഴിഞ്ഞ വർഷം 1,173 കിഡ്നാപ്പിങ് കേസുകളും ലക്നോവിൽ 735 കേസുകളും റിപ്പോർട്ട് ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുടെ കാര്യത്തിലും ഡൽഹി തന്നെയാണ് മുൻപന്തിയിൽ. 10,093 അതിക്രമ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. മുംബൈ, പുനെ, ഗാസിയാബാദ്, ബംഗളുരു എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഇരട്ടിയലധികമാണ് ഇത്.
997 ബലാത്സം കേസുകൾ, 110 സ്ത്രീധന അതിക്രമങ്ങൾ, 1,840 സ്ത്രീത്വത്തെ അപമാനിക്കുന്ന കേസുകൾ, 326 അധിക്ഷേപ കേസുകൾ എന്നിങ്ങനെയാണ് കണക്ക്. ഇരകളിൽ പകുതിയും 30 വയസ്സിൽ താഴെയുള്ളവരാണ്. ഭൂരിഭാഗം കേസുകളിലും പ്രതികൾ വീട്ടുകാർ, പങ്കാളികൾ, അയൽക്കാർ എന്നിവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.