'മലപ്പുറത്തെ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം'; എസ്.പിക്കെതിരെ ഗുരുതര ആരോപണവുമായി എം.എസ്.എഫ്
text_fieldsമലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെതിരെ ഗുരുതരമായ ആരോപണവുമായി എം.എസ്.എഫ് രംഗത്ത്. പൊലീസ് രേഖകളിൽ കേസുകളുടെ എണ്ണം കൂട്ടിക്കാണിച്ച് മലപ്പുറത്തെ ക്രിമിനലുകളുടെ ജില്ലയായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് നിരന്തരം പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ സി.പി.എം, ബി.ജെ.പി പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ എസ്.പി തയാറാകുന്നില്ലെന്നും പി.കെ.നവാസ് കുറ്റപ്പെടുത്തി. പഠനകാലത്ത് എ.ബി.വി.പി പ്രവർത്തകനായിരുന്ന എസ്.പി സുജിത്ത്ദാസ് അതിനൊത്ത അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.പിയുടെ മാനസിക പീഡനം മൂലമാണ് എ.എസ്.ഐ ശ്രീകുമാർ ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യ കുറിപ്പ് ഉൾപ്പെടെയുള്ളവ നശിപ്പിക്കപ്പെട്ടുവെന്നും പി.കെ.നവാസ് പറഞ്ഞു. മുഖ്യമന്ത്രിയെ അങ്കിൾ എന്ന് വിളിക്കുന്ന സുജിത്ത് ദാസ് സ്വാധീനം ഉപയോഗിച്ചാണ് മലപ്പുറത്ത് തുടരുന്നതെന്നും പി.കെ നവാസ് ആരോപിച്ചു. എന്നാൽ എം.എസ്.എഫിന്റെ ആരോപണങ്ങൾക്ക് എസ്.പി മറുപടി നൽകിയിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.