പ്രസവത്തിലും സിസേറിയനിലും സ്വകാര്യ ആശുപത്രികൾ മുന്നിൽ
text_fieldsകോഴിക്കോട്: ആരോഗ്യരംഗത്ത് സമഗ്ര മാറ്റത്തിന് സർക്കാർ ശ്രമിക്കുമ്പോഴും പ്രസവങ്ങൾ ക്ക് ജനം കൂടുതലും തെരഞ്ഞെടുക്കുന്നത് സ്വകാര്യ ആശുപത്രികളെ. 2017-2018 വർഷത്തിൽ സംസ്ഥാനത് ത് ആശുപത്രിയിൽ നടന്ന പ്രസവങ്ങൾ 4,61,911 ആണ്. അതിൽ 1,47,253 പ്രസവങ്ങൾ മാത്രമാണ് സർക്കാർ ആശുപ ത്രിയിൽ നടന്നത്. സ്വകാര്യ ആശുപത്രികളിൽ 3,13,918 പ്രസവങ്ങളും. ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറിെൻറ ജെൻറർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിലാണ് ഈ കണക്ക്.
സിസേറിയൻ പ്രസവങ്ങളിലും സ്വകാര്യ ആശുപത്രികളാണ് മുന്നിൽ, 1,86,408 സിസേറിയനാണ് സംസ്ഥാനത്ത് കഴിഞ്ഞ വർഷം നടന്നത്. സർക്കാർ ആശുപത്രികളിൽ 58,402, സ്വകാര്യ ആശുപത്രികളിൽ 1,28,006. കൂടുതൽ സിസേറിയൻ മലപ്പുറത്താണ്. 26853 . എറണാകുളവും കോഴിക്കോടും തൊട്ടുപിന്നിലുണ്ട്. എറണാകുളത്ത് 20,380 ഉം കോഴിക്കോട് 20,121 സിസേറിയനാണ് നടന്നത്.
പ്രസവത്തെ തുടർന്നുള്ള മാതൃ-ശിശു മരണങ്ങൾ ഒഴിവാക്കാനായി ആരോഗ്യവകുപ്പ് നടത്തുന്ന ബോധവത്കരണങ്ങൾ വേണ്ടത്ര ഫലം കാണുന്നില്ലെന്നതിെൻറ തെളിവു കൂടിയാണ് ജെൻറർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. 2017-2018 വർഷം സംസ്ഥാനത്ത് വീടുകളിൽ ജനിച്ചത് 740 കുട്ടികളാണ്. മലപ്പുറം ജില്ലയിലാണ് വീട്ടിലെ പ്രസവം കൂടുതൽ. 215 പ്രസവങ്ങളാണ് മലപ്പുറത്ത് വീടുകളിൽ നടന്നത്. മലപ്പുറത്തിന് പിന്നിൽ വയനാടാണ്. 152 പ്രസവങ്ങളാണ് വയനാട് വീടുകളിൽ നടന്നത്. പട്ടികയിൽ ഏറ്റവും താഴെ കോട്ടയമാണ്. ഒരു വർഷത്തിനിടെ കോട്ടയത്ത് അഞ്ച് പ്രസവങ്ങൾ മാത്രമാണ് വീടുകളിൽ നടന്നത്. ഒമ്പത് പ്രസവങ്ങൾ നടന്ന തൃശൂരാണ് കോട്ടയത്തിന് മുകളിൽ. ആദിവാസി മേഖലകളിലാണ് വീടുകളിലെ പ്രസവം കൂടുതലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.