പ്രതിദിന സർവിസുകൾ തുടങ്ങണമെന്ന് ആവശ്യമേറുന്നു; ആഭ്യന്തര മന്ത്രാലയത്തിെൻറ അനുമതി വേണമെന്ന് റെയിൽവേ
text_fieldsതിരുവനന്തപുരം: നിയന്ത്രണങ്ങൾ നീങ്ങുകയും യാത്രാവശ്യകത വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ പാസഞ്ചർ, മെമു സർവിസുകളടക്കം പ്രതിദിന സർവിസുകൾ ആരംഭിക്കണമെന്ന് ആവശ്യമേറുന്നു. മതിയായ കെ.എസ്.ആർ.ടി.സി ബസുകളുടെ അഭാവംമൂലം യാത്രാക്ലേശം പലയിടത്തും രൂക്ഷമാണ്. ബദൽ സംവിധാനങ്ങൾ ചെലവേറിയതും. ഇൗ സാഹചര്യത്തിൽ സാധാരണക്കാരുടെ ആശ്രയമെന്ന നിലയിൽ പ്രതിദിന ട്രെയിൻ സർവിസുകൾ ആരംഭിക്കണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷനുകളുടെയും നിലപാട്.
അതേസമയം സ്പെഷൽ സർവിസുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും സാധാരണ നിലയിലെ പ്രതിദിന സർവിസുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ അനുമതി വേണമെന്നുമാണ് റെയിൽവേയുടെ വിശദീകരണം. നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചുള്ള 'അൺലോക്-നാലി'ൽ പോലും പ്രതിദിന സർവിസുകളുടെ കാര്യം പറയുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശം റെയിൽവേ ബോർഡിൽ ലഭിച്ചെങ്കിലേ ഇക്കാര്യത്തിൽ നടപടിക്ക് സാധ്യതയുള്ളൂ. ഏകീകൃത സംവിധാനമുള്ളതിനാൽ കേരളത്തിൽ മാത്രമായി പ്രതിദിന സർവിസുകൾ ആരംഭിക്കാനാവില്ല. സർവിസുകൾ ആരംഭിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാറും റെയിൽവേയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ പ്രതിദിന സർവിസുകൾക്ക് ഒരുങ്ങിയിരിക്കാൻ റെയിൽവേ ബോർഡ് സോണുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വഞ്ചിനാട്, അമൃത, രാജധാനി, പാലരുവി, മെമു, ഇൻറര്‍സിറ്റി എന്നിങ്ങനെ പ്രതിദിന സർവിസുകൾക്ക് സജ്ജമാണെന്നും തിരുവനന്തപുരം ഡിവിഷൻ അറിയിെച്ചന്നാണ് വിവരം. യാത്രക്കാരുടെ താല്പര്യങ്ങള്ക്കനുസരിച്ച് ട്രെയിനുകള്‍ പുനഃസ്ഥാപിക്കുന്നതിനുപകരം യാത്രക്കാര്‍ക്ക് ഗുണപരമല്ലാത്ത തീരുമാനങ്ങള്‍ അടിച്ചേല്പിക്കുന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെ നടപടി തിരുത്തണമെന്നും ആവശ്യമുണ്ട്. കൊടിക്കുന്നിൽ സുരേഷ് എം.പിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.