പൗരത്വ പ്രക്ഷോഭം: കേസുകൾ പിൻവലിക്കണമെന്ന് സാമൂഹ്യ പ്രവർത്തകർ
text_fieldsതിരുവനന്തപുരം: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംയുക്ത ഹർത്താലിന് ആഹ്വാനം ചെയ്തതിന്‍റെ പേരിൽ തങ്ങൾക്കെതിരെ കോഴിക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത ഏഴു കേസുകളും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 833 കേസുകളും പിൻവലിക്കാൻ കേരള സർക്കാർ തയാറാകണമെന്ന് സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തിന് മേൽ വിവേചനം അടിച്ചേൽപ്പിക്കുന്ന പൗരത്വ നിയമ ഭേദഗതി ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടിന്‍റെ ഭാഗമായാണ് പൗരത്വ പ്രക്ഷോഭത്തിൽ ഐക്യപ്പെട്ടത്. എന്നാൽ സമാന നിലപാട് പുലർത്തുന്നു എന്നവകാശപ്പെട്ട കേരള സർക്കാർ ഇതിന്‍റെ പേരിൽ കേസെടുത്ത നടപടി കടുത്ത അന്യായമാണ്. ഫാഷിസ്റ്റ് അജണ്ടകൾക്കെതിരെ ബഹുജന ഐക്യനിര കെട്ടിപ്പടുക്കാൻ നടത്തിയ ശ്രമങ്ങളെ അടിച്ചമർത്തുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന രീതിയിൽ അന്യായമായി കേസുകളെടുത്ത ഇടതു സർക്കാർ നിലപാട് യഥാർഥത്തിൽ പൗരത്വ പ്രക്ഷോഭത്തെ വഞ്ചിക്കുന്നതാണ്.
പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉടൻ പിൻവലിക്കുമെന്ന് ഒന്നാം പിണറായി സർക്കാറിന്‍റെ അവസാന കാലത്ത് മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ 60ൽ താഴെ കേസുകൾ മാത്രമാണ് ഇതുവരെ പിൻവലിച്ചത്. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും, മറുവശത്ത് പ്രസ്തുത നിയമത്തിനെതിരെ സമരം നടത്തിയവർക്കെതിരെ അനാവശ്യമായി കേസെടുക്കുകയും ചെയ്യുന്നത് സത്യസന്ധത ഇല്ലായ്മയാണ്. പൗരത്വ നിയമ ഭേദഗതിയോട് ആത്മാർത്ഥമായ നിലപാടാണ് ഇടതു സർക്കാർ സ്വീകരിച്ചതെങ്കിൽ ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേർക്കെതിരെ പൊലീസ് ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കണമെന്നും ഇതിനാവശ്യമായ നിയമനടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്നതായും സാമൂഹ്യ പ്രവർത്തകർ ഒപ്പുവെച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രസ്താവനയിൽ ഒപ്പ് വെച്ചവർ:
ജെ. ദേവിക
പി.എ. പൗരൻ
ഗ്രോ വാസു
എൻ.പി ചെക്കുട്ടി
അംബിക പി.
ഹമീദ് വാണിയമ്പലം
മൂവാറ്റുപുഴ അഷ്റഫ് മൗലവി
കെ. അംബുജാക്ഷൻ
കെ.കെ. ബാബുരാജ്
തുളസീധരൻ പള്ളിക്കൽ
മുരളി നാഗ
സജിമോൻ കൊല്ലം
സതീഷ് കുമാർ
എം. എൻ. രാവുണ്ണി
ഡോ. നഹാസ് മാള
ജി. ഗോമതി
അഡ്വ. ഷാനവാസ് ഖാൻ
അഡ്വ. എ.എം.കെ. നൗഫൽ
സാലിഹ് കോട്ടപ്പള്ളി
ഒ.പി. രവീന്ദ്രൻ
ഹാഷിം ചേന്ദാംപ്പള്ളി
ബി.എസ്. ബാബുരാജ്
പ്രൊഫ. ജി. ഉഷാകുമാരി
പ്രശാന്ത് സുബ്രഹ്മണ്യം
വിപിൻ ദാസ്
എ.എസ്. അജിത് കുമാർ
അഡ്വ. നന്ദിനി
എം. താജുദ്ദീൻ
കെ. എഫ് മുഹമ്മദ് അസ്‌ലം മൗലവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.