Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2019 10:51 PM IST Updated On
date_range 16 Sept 2019 10:51 PM ISTഡെമോ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ: സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേ
text_fieldsbookmark_border
കൊച്ചി: വാഹന ഡീലർമാർ ടെസ്റ്റ് ൈഡ്രവിന് ഉപയോഗിക്കുന്ന ഡെമോ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയ ഗതാഗത കമീഷണറുടെ നടപടി ശരിവെച്ച സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് ഹരജിക്കാരായ കേരള ഓട്ടോ മൊബൈൽ ഡീലേഴ്സ് അസോസിയേഷനും എറണാകുളം മരടിലെ രാജശ്രീ മോട്ടോഴ്സും നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിെൻറ ഇടക്കാല ഉത്തരവ്. അപ്പീൽ ഒരുമാസത്തിനുശേഷം വീണ്ടും പരിഗണിക്കും. വിൽപനക്കുവേണ്ടി രജിസ്റ്ററിങ് അധികൃതർ നൽകിയ ട്രേഡ് സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ വിൽപനക്കായി വാഹന നിർമാതാവോ ഡീലറോ സൂക്ഷിക്കുന്ന വാഹനങ്ങൾക്ക് ലെവി ഇളവ് അനുവദിച്ചിരിക്കെ ഡെമോ വാഹനങ്ങളിൽനിന്ന് ഫീസ് ഇൗടാക്കുന്ന നടപടി നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് നേരത്തേ സിംഗിൾബെഞ്ച് തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story