Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപറയാനും...

പറയാനും പ്രതികരിക്കാനും ഉളള സ്വാതന്ത്ര്യമാണ് ജനാധിപത്യം –എം.കെ. സാനു

text_fields
bookmark_border
mk-sanu.jpg
cancel

കൊ​ല്ലം: പ​റ​യാ​നും പ്ര​തി​ക​രി​ക്കാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണ് ജ​നാ​ധി​പ​ത്യ​മെ​ന്ന്​ പ്ര​ഫ. എം.​കെ. സാ​നു. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം, എ​സ്.​എ​ന്‍ ട്ര​സ്​​റ്റ്​ സം​ര​ക്ഷ​ണ​സ​മി​തി സം​ഘ​ടി​പ്പി​ച്ച വി​മോ​ച​ന പ്ര​ഖ ്യാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ലു​ഷി​ത​മാ​യ ഇ​ന്ന​ത്തെ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് സം​വാ​ദ​ത്തി​​െൻറ ന​വീ​ന സം​സ്‌​കാ​ര​മാ​യ ശ്രീ​നാ​രാ​യ​ണ ധ​ര്‍മ​ത്തെ​യാ​ണ്. ജാ​തി-​മ​ത ചി​ന്ത​ക​ള്‍ ദു​ഷ്​​ട​ലാ​ക്കോ​ടെ നി​ല​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ ര​ക്ഷി​ക്കേ​ണ്ട സ​ന്ദ​ര്‍ഭ​മാ​ണി​ത്. ജാ​തി ഏ​താ​യാ​ലും മ​നു​ഷ്യ​ന്‍ ന​ന്നാ​യാ​ല്‍ മ​തി​യെ​ന്ന ഗു​രു​വി​​െൻറ പ്ര​ബോ​ധ​ന​ത്തി​ന് ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളും പ​ര​സ്പ​രം സ്നേ​ഹി​ച്ചാ​ല്‍ പ​ല പ്ര​ശ്ന​ങ്ങ​ള്‍ക്കും പ​രി​ഹാ​ര​മാ​വും.

പൊ​തു​പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ അ​ധ​ര്‍മം കാ​ട്ടു​ന്ന​വ​രെ ജ​നാ​ധി​പ​ത്യ​മാ​ര്‍ഗ​ത്തി​ലൂ​ടെ ഒ​ഴി​വാ​ക്ക​ണം. പൊ​തു​മു​ത​ല്‍ മോ​ഷ്​​ടി​ക്കു​ന്ന​ത് അ​ധ​ര്‍മ​മാ​ണ്. ജ​ന്മ​ന കു​റ്റ​ക്കാ​രാ​യ ചി​ല​ര്‍ വ​ഴി​തെ​റ്റി മ​നു​ഷ്യ​വ​ര്‍ഗ​ത്തി​ല്‍ വ​ന്നു​ചേ​ര്‍ന്ന​താ​ണ്. മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മ​ല്ല സ്വ​ന്തം ജീ​വി​ത​ത്തി​ല്‍കൂ​ടി തെ​റ്റ്​ തി​രു​ത്തു​മ്പോ​ഴാ​ണ് വി​മോ​ച​നം പൂ​ര്‍ണ​മാ​വു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mk sanukerala newsdemocracymalayalam news
News Summary - democracy is the freedom to speek and react said mk sanu -kerala news
Next Story