ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ ഹിതമല്ല -സുനില് പി. ഇളയിടം
text_fieldsപത്തനംതിട്ട: ഇന്ത്യൻ ഭരണഘടനയുടെ കാതൽ ദുർബലപ്പെടാതിരിക്കാൻ ജനങ്ങൾ അതിെൻറ മൂല്യം ഉൾക്കൊണ്ട് കൂട്ടായ പ്രവർത്തനം നടത്തുക മാത്രമാണ് പോംവഴിയെന്ന് ഡോ. സുനിൽ പി. ഇളയിടം പറഞ്ഞു. പത്തനംതിട്ട നഗരസഭയുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന ഭരണഘടന സാക്ഷരത പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യമെന്നാൽ ഭൂരിപക്ഷത്തിന്റെ ഹിതമല്ല. അതാണ് ജനാധിപത്യമെന്ന് കരുതിയാൽ അതിനകത്തുകൂടി കടന്നുവരുന്നത് ഫാഷിസമാകും. ഭരണഘടന അസംബ്ലിതന്നെ ദീർഘ ചർച്ചകൾ നടത്തി തള്ളിയ വാദങ്ങളാണ് ഇന്ന് പലരൂപത്തിലും നിയമമായി അവതരിപ്പിച്ച് രാജ്യത്തെ അസ്വസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയായി. വൈസ് ചെയർപേഴ്സൻ ആമിന ഹൈദരാലി സ്വാഗതവും നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. അജിത്കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.