ജനാധിപത്യം അമൂല്യം, സംരക്ഷിക്കണം -ഗവർണർ
text_fieldsതിരുവനന്തപുരം: ജനാധിപത്യം അമൂല്യമാണെന്നും ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാൻ സമ്മതിദാനാവകാശം ശരിയാംവിധം വിനിയോഗിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്ത് ദേശീയ സമ്മതിദായക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കമീഷൻ രൂപവത്കൃതമായ ജനുവരി 25ന് ദേശീയ സമ്മതിദായക ദിനമായി ആഘോഷിക്കുന്നതിന്‍റ ഭാഗമായാണ് സംസ്ഥാനത്തും ചടങ്ങ് സംഘടിപ്പിച്ചത്. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടപടികള്‍ ഉറപ്പുവരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രാജീവ് കുമാർ വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. പുതുതലമുറക്ക് തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കാന്‍ കേരളത്തില്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുന്നതായി അധ്യക്ഷത വഹിച്ച സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗള്‍ പറഞ്ഞു. ഒറ്റ വോട്ടർപട്ടികയിലൂടെ നിയമസഭ, ലോക്സഭ, തദ്ദേശ സ്ഥാപനങ്ങളുടെ െതരഞ്ഞെടുപ്പുകൾ നടത്താൻ സാധിക്കുന്ന രീതിയിലേക്ക് വോട്ടർ പട്ടിക പരിഷ്കരിക്കണമെന്ന നിർദേശം സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ മുന്നോട്ടുെവച്ചു.
സംസ്ഥാനത്തെ മികച്ച ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായി െതരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ കലക്ടർ വി.ആർ. കൃഷ്ണതേജ, സ്പെഷൽ സമ്മറി റിവിഷൻ പ്രവർത്തനങ്ങളില്‍ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ച തിരുവനന്തപുരം കലക്ടർ ജെറോമിക് ജോർജ് എന്നിവർക്ക് ഗവർണർ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. സംസ്ഥാന ഇലക്ഷൻ ഐക്കണുകളായ നഞ്ചിയമ്മ, ടിഫാനി ബ്രാർ, ട്രാൻസ്ജെൻഡർ ഐക്കൺ രഞ്ചു രഞ്ചിമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.