ജനാധിപത്യം നിലനിൽക്കണം –ബെന്യാമിൻ
text_fieldsരാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന വര്ഗീയതയായിരിക്കണം ലോക്സഭ തെരഞ്ഞെടുപ്പി ല്‍ പ്രധാനമായും ചര്‍ച്ചയാകേണ്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷം വര്‍ഗീയത ന്യൂനപക്ഷങ്ങളെയും സാ ധാരണ ജനങ്ങളെയും മതനിരപേക്ഷതയെയും എങ്ങനെ ബാധിച്ചുവെന്നത് നമ്മൾ കണ്ടതാണ്. അതി നെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുക എന്നതാണ് ഓരോ വോട്ടര്‍മാരുടെയും പ്രധാന കടമ. ജനാധിപത്യം വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഏകാധിപത്യം നമ്മുടെ ഇടയിലേക്ക് രൂപം പ്രാപിച്ച് കടന്നുവന്നുകൊണ്ടിരിക്കുന്നു. ഇനിയൊരു തെരഞ്ഞെടുപ്പ് കടന്നുവരണമെന്നുണ്ടെങ്കില് ഇന്ത്യന്‍ ജനാധിപത്യം നിലനിൽക്കണം എന്നതായിരിക്കണം മനസ്സില്‍ ഉണ്ടായിരിക്കേണ്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷം പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നമുക്കുമേല്‍ അടിച്ചേല്‍പ്പിച്ചു. നോട്ടുനിരോധനം മുതല്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ ജനങ്ങള്‍ പ്രതികരിക്കണം. കര്‍ഷകര്‍ക്ക് ഗുണംവരുന്ന കാര്യങ്ങള്‍ ചെയ്യുന്ന സര്ക്കാറിനെയായിരിക്കണം അധികാരത്തില്‍ എത്തിക്കേണ്ടത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും കള്ളപ്പണം തടയാനും ഇനി വരുന്ന സര്‍ക്കാറിന് കഴിയണം. ജനാധിപത്യം ഊട്ടിയുറപ്പിക്കാന്‍ കഴിയുന്ന, ആരാധനാ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ കഴിയുന്ന ഒരു സര്‍ക്കാറിനെ അധികാരത്തിലെത്തിക്കണം.
ആഹാരത്തിെൻറ പേരിലോ ആരാധനയുടെ പേരിലോ ജനങ്ങള്‍ കൊല്ലപ്പെടുന്നത് തടയാന്‍ കഴിയുന്ന സര്‍ക്കാര്‍ ആവശ്യമായിക്കഴിഞ്ഞു. അത്തരത്തില്‍ ഉറച്ച തീരുമാനങ്ങളെടുക്കാന്‍ ഇനി വരുന്ന സര്‍ക്കാറിന് കഴിയണം. മഴയില്ലാതായതോടെ വലിയ കെടുതികള്‍ നേരിടുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ കഴിയണം. കോടിക്കണക്കിന് രൂപയുടെ വലിയ പ്രതിമയുണ്ടാക്കി കളയുമ്പോള്‍ ആ പണം എങ്ങനെ കര്‍ഷകരിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന ലക്ഷ്യബോധമുള്ള സര്‍ക്കാറായിരിക്കണം അധികാരത്തില്‍ വരേണ്ടത്. പണക്കാരേൻറതല്ലാതെ പാവപ്പെട്ടവെൻറ പുരോഗതി ഉയര്ത്തിക്കാണിക്കാനാകണം. കര്‍ഷകര്‍ക്കുള്ള പിന്തുണയും അവരുടെ പുരോഗതിയുമായിരിക്കണം ഇനി വരുന്ന സര്‍ക്കാര്‍ വെല്ലുവിളിയായും ഉത്തരവാദിത്തമായും ഏറ്റെടുക്കേണ്ടത്.
തയാറാക്കിയത് എസ്. അനിത

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.