ജനസംഖ്യാനുപാതിക ന്യൂനപക്ഷ സ്കോളർഷിപ്: വീണ്ടും നിയമ പോരാട്ടത്തിന് വഴി തുറക്കും
text_fieldsകൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ് വിതരണം ജനസംഖ്യാനുപാതികമാക്കിയ തീരുമാനം വഴി തുറക്കുന്നത് നിയമ പോരാട്ടത്തിലേക്ക്. മുസ്ലിംകൾക്കുമാത്രം അവകാശപ്പെട്ട ആനുകൂല്യം ലഭ്യമാക്കാൻ സർക്കാർ സംവിധാനമെന്ന ആവശ്യം ഫലപ്രദമാകാൻ സാധ്യതയില്ലാത്തതാണ് നിയമ നടപടിയിലേക്ക് നീങ്ങാനിടയാക്കുന്നത്.
80:20 അനുപാതം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് കരുതിയ സർക്കാർ കോടതിവിധിപ്രകാരം തീരുമാനമെടുത്തതാണ് പ്രതീക്ഷ അസ്തമിക്കാൻ കാരണം. സർക്കാർ തീരുമാനം ചോദ്യം ചെയ്ത് വിവിധ കക്ഷികൾ കോടതിയെ സമീപിച്ചേക്കും. സച്ചാർ, പാലൊളി കമ്മിറ്റികളുടെ ശിപാർശ പ്രകാരം നടപ്പാക്കിയ പദ്ധതികളുടെ പകുതിക്കുമാത്രം അവകാശികളായി മാറിയതിെൻറ അതൃപ്തി വ്യാപകമാണ്. 10 ശതമാനം മുന്നാക്ക സംവരണം നടപ്പാവുകയും ക്രൈസ്തവരുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമീഷൻ നിലവിൽ വരുകയും ചെയ്ത സാഹചര്യത്തിലും മുസ്ലിംകൾക്ക് നിലവിെല ആനുകൂല്യങ്ങൾ നഷ്ടമാകാനിടയാകുന്നത് സമുദായ -മുസ്ലിം രാഷ്ട്രീയ സംഘടനകെളയും അലട്ടുന്നുണ്ട്.
ന്യൂനപക്ഷങ്ങളെ നിർവചിച്ച ഉത്തരവിൽ പിശകുണ്ടെന്നും 80:20 അനുപാതത്തിൽ നൽകുന്ന സ്കോളർഷിപ് മുസ്ലിംകൾക്ക് അവകാശപ്പെട്ടതാണെന്നും തെളിയിക്കാനാവും ശ്രമം. എന്നാൽ, ജനസംഖ്യാനുപാതികമായി ആനുകൂല്യം പങ്കുവെക്കാനുള്ള തീരുമാനം വെറുതെ ചോദ്യം ചെയ്യുന്നതുകൊണ്ട് കാര്യമുണ്ടാകാനിടയില്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. സച്ചാർ റിപ്പോർട്ടിലെ ശിപാർശകൾ അതേ അർഥത്തിൽതന്നെ നടപ്പാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതാണ് പരിഹാരം. എല്ലാ ന്യൂനപക്ഷ സമുദായങ്ങൾക്കും അർഹതപ്പെട്ട പദ്ധതി എന്നതിനുപകരം മുസ്ലിംകൾക്കുമാത്രം അവകാശപ്പെട്ടതാണ് ഇതെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
ഡിവിഷൻ ബെഞ്ച് ഉത്തരവ് ആരും ചോദ്യം ചെയ്യാതിരുന്നത് സർക്കാറിന് സഹായമായി. അപ്പീലിെനക്കാൾ ഫലപ്രദം അതേ ബെഞ്ചിൽതന്നെ പുനഃപരിശോധന ഹരജി നൽകുന്നതാണെന്ന അഭിപ്രായമാണ് ചിലർ പ്രകടിപ്പിക്കുന്നത്. പുനഃപരിശോധന ഹരജിയിലൂടെ മുൻ ഉത്തരവ് പുനഃപരിശോധിക്കുന്ന സ്ഥിതിയുണ്ടായാൽ സർക്കാർ തീരുമാനവും ഇല്ലാതാകും.
മതന്യൂനപക്ഷത്തെ മാത്രം നിർവചിച്ചാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. ഭാഷാ ന്യൂനപക്ഷത്തെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഭാഷാ ന്യൂനപക്ഷത്തെ ഉൾപ്പെടുത്താതെ ന്യൂനപക്ഷമെന്ന നിലയിൽ പുറപ്പെടുവിച്ച ഉത്തരവിെൻറ സാധുത ചോദ്യം ചെയ്യപ്പെട്ടാൽ മുൻ ഉത്തരവ് റദ്ദാക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സച്ചാർ റിപ്പോർട്ട് ശിപാർശ പൂർണമായും നടപ്പാക്കണമെന്ന ഹരജിക്ക് പ്രാധാന്യമേറും.
കേരള വിദ്യാഭ്യാസ ബില്ലിലെ പ്രസിഡൻഷ്യൽ റഫറൻസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പരിഗണിക്കാതെ ദേശീയ ന്യൂനപക്ഷ കമീഷൻ ആക്ട് പ്രകാരമാണ് ന്യൂനപക്ഷത്തെ നിർവചിച്ച് ഡിവിഷൻ ബെഞ്ച് 80:20 അനുപാതം റദ്ദാക്കിയത്. ഈ അപാകത പുനഃപരിശോധന ഹരജിയിൽ ചോദ്യം െചയ്യാവുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.