Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃത നിർമാണം...

അനധികൃത നിർമാണം പൊളിക്കൽ: നടപടിക്രമം പാലിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർ പുനർനിർമാണം നടത്തണം

text_fields
bookmark_border
അനധികൃത നിർമാണം പൊളിക്കൽ: നടപടിക്രമം പാലിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർ പുനർനിർമാണം നടത്തണം
cancel

പാലക്കാട്​: അനധികൃത നിർമാണം പൊളിക്കുന്നതിനു​ മുമ്പായി സുപ്രീംകോടതി നിർദേശിച്ച നടപടിക്രമം പാലിച്ചില്ലെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥരോ സ്വന്തം ചെലവിൽ പുനർനിർമാണം നടത്തേണ്ടിവരുമെന്ന്​ സർക്കാർ ഉത്തരവ്​. പൊളിക്കുന്നതിനു​ മുമ്പ് നടപടിക്രമം പാലിക്കണമെന്ന 2024 നവംബർ 13ലെ​ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ്​ നിർദേശമുള്ളത്​. പുനർനിർമാണം മാത്രമല്ല, ഉടമകൾക്ക്​ നഷ്ടപരിഹാരം കൂടി ഉദ്യോഗസ്ഥർ സ്വന്തം ചെലവിൽ നൽകേണ്ടി വരുമെന്ന്​ ചീഫ്​ സെക്രട്ടറി ശാരദ മുരളീധരൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

പൊളിക്കലിനെതിരെ നിയമനടപടിക്ക്​ പോവുകയാണെങ്കിൽ പരമാവധി 15 ദിവസത്തെ സ്​റ്റേ അനുവദിക്കാം. ഈ സമയപരിധിക്കകത്തുനിന്ന്​ അനധികൃത നിർമാണം ഉടമസ്ഥന്​ പൊളിച്ചുനീക്കാം. പിന്നീട്​ സ്​റ്റേ അനുവദിക്കാനാകില്ല. ഉടമസ്ഥന്​ ​കാരണം കാണിക്കൽ നോട്ടീസ്​ നൽകാതെ പൊളിക്കൽ നടപടി സ്വീകരിക്കരുത്​. നടപടിക്ക്​ 15 ദിവസം മുമ്പെങ്കിലും​ നോട്ടീസ്​ നൽകിയിരിക്കണം. നോട്ടീസ്​ നൽകിയാൽ അക്കാര്യം ജില്ല കലക്ടറെ അറിയിച്ചിരിക്കണം. ഒരു മാസത്തിനകം ഇതുസംബന്ധിച്ച കാര്യങ്ങൾക്ക്​ നോഡൽ ഓഫിസറെ ചുമതലപ്പെടുത്തുകയും ഇ-മെയിൽ ഐഡി തദ്ദേശസ്ഥാപനങ്ങൾക്ക്​ കൈമാറുകയും വേണം.

കാരണം കാണിക്കൽ നോട്ടീസിൽ അനധികൃത നിർമാണമാണെന്ന്​ തെളിയിക്കുന്ന വിശദ രേഖകൾ ചേർക്കുകയും നടപടി നേരിടുന്നയാളുമായി കൂടിക്കാഴ്ച നടത്തി ബന്ധപ്പെട്ട അധികാരികൾ വിശദീകരണം കേൾക്കുകയും വേണം. ആ ഹിയറിങ്ങിന്റെ വിശദാംശങ്ങൾ മിനിറ്റ്സിൽ രേഖപ്പെടുത്തണം. നടപടി നേരിട്ടയാളുടെ വിശദീകരണം എന്തുകൊണ്ട്​ തള്ളി എന്ന്​ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തമാക്കുകയും വേണം. ഭാഗികമായി പൊളിക്കണമെന്നാണ്​ ഉത്തരവെങ്കിൽ അക്കാര്യം വ്യക്തമാക്കുകയും പൊളിക്കുകയല്ലാതെ മറ്റു​ മാർഗമില്ലെന്ന്​ ഉറപ്പുവരുത്തുകയും വേണം.

പൊളിക്കലിനു​ മുമ്പ്​ വിശദമായ അന്വേഷണ റിപ്പോർട്ട്​ സമർപ്പിച്ചിരിക്കണം. പൊളിക്കുന്നത്​ വിഡിയോവിൽ ചിത്രീകരിക്കണം. പൊലീസിന്‍റെ സാന്നിധ്യം ഉറപ്പാക്കണം. വിഡിയോ, പരിശോധന റിപ്പോർട്ട്​ എന്നിവ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക്​ ഇ-മെയിൽ വഴി കൈമാറുകയും വേണം. പൊതു ഇടത്തിലോ നടപ്പാതയിലോ ചവിട്ടുപടികളിലോ തണ്ണീർത്തടത്തിലോ ഉള്ള പൊളിക്കൽ നടപടികൾക്ക്​ ഇവ ബാധകമല്ല.

മൂന്നു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങൾ അനധികൃത നിർമാണങ്ങൾ സംബന്ധിച്ചും അതിനെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ചും വിശദമാക്കി ഡിജിറ്റൽ പോർട്ടൽ തുടങ്ങുകയും വിവരം പൊതുജനങ്ങൾക്ക്​ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും വേണം. മതിയായ അറിയിപ്പ്​ നൽകാതെ നിരവധി അധികാരികൾ പൊളിക്കൽ നടത്തിയെന്ന്​ ആരോപിച്ച്​ നിരവധി ഹരജികൾ സമർപ്പിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതി സംസ്ഥാനങ്ങ​ളോട്​ മാർഗനിർദേശം പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Demolitionillegal constructionSupreme Court
News Summary - Demolition of illegal construction: Officials must reconstruct if procedure is not followed
Next Story