ഹർത്താൽ തുടങ്ങി; ബാങ്കുകൾ പ്രവർത്തിക്കും
text_fieldsതിരുവനന്തപുരം: നോട്ട് അസാധുവാക്കിയ കേന്ദ്ര നടപടിക്കെതിരെ എല്‍.ഡി.എഫ് പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ആദ്യ മണിക്കൂറുകളിൽ ഹർത്താൽ സമാധനപരമാണ്. അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കടകേമ്പാളങ്ങൾ അടഞ്ഞു കിടക്കുകയാണ്. കെഎസ്ആർടിസി ഭാഗികമായേ സർവിസ് നടത്തുന്നുള്ളൂ. ബാങ്കുകളെയും ശബരിമല തീർഥാടകരെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രി, പാല്‍, പത്രം, വിവാഹം എന്നിവക്കു വിദേശ ടൂറിസ്റ്റുകളുടെ വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതാണെന്ന നിലപാടില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ തിങ്കളാഴ്ച രാജ്ഭവന്‍ പിക്കറ്റ് ചെയ്യും. ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും അവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
നോട്ട് പിന്‍വലിച്ചതിനത്തെുടര്‍ന്ന് സംസ്ഥാനത്തെ സഹകരണമേഖലയുടെ ദുരിതം ശ്രദ്ധയില്‍പെടുത്താനുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു കൂടിയാണ് എല്‍.ഡി.എഫ് പ്രതിഷേധം. ഈമാസം 24 മുതല്‍ 30 വരെയാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലെ ദേശീയപ്രക്ഷോഭം നടക്കുന്നത്. മതിയായ ബദല്‍ സംവിധാനം ഉണ്ടാകുന്നതുവരെയോ ഡിസംബര്‍ 30 വരെയോ എല്ലാ ഇടപാടുകള്‍ക്കും പഴയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നതാണ് ദേശീയപ്രക്ഷോഭത്തിലെ മുഖ്യആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.