Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊട്ടിയൂരിൽ...

കൊട്ടിയൂരിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
കൊട്ടിയൂരിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു
cancel

കേളകം: കൊട്ടിയൂരിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊല്ലം കൊട്ടരക്കാര ഓടനാവട്ടം സ്വദേശി പൊന്നാറ്റിൽ അനു തങ്കച്ചൻ(31)ആണ് മരിച്ചത്. കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഇന്ന്​ പുലർച്ചെയായിരുന്നു അന്ത്യം. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കണ്ണൂരിലെ നെല്ലിയോടിയിൽ ഭാര്യ വീട്ടിലായിരുന്നു അനു തങ്കച്ച​​​െൻറ താമസം.

പനി ബാധിച്ച്​ നാലു ദിവസം മുമ്പ്​ ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിക്കുകയായിരുന്നു. ഞായറാഴ്ച്ച തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഭാര്യ വീടായ കൊട്ടിയൂർ നെല്ലിയോടിയിലെ വസതിയിലെത്തിച്ചു. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറയിലെ അജി ഭവനത്തിൽ തങ്കച്ചൻ-സൂസമ്മ ദമ്പതികളുടെ മകനാണ് അനു തങ്കച്ചൻ. ഭാര്യ-അനു. സേബ ഏക മകളാണ്. സഹോദരൻ-അജി. സംസ്‌കാരം ചൊവ്വാഴ്ച്ച 11.30 നെല്ലിയോടി സ​​െൻറ്​ ജൂഡ് ദേവാലയത്തിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdenguemalayalam news
News Summary - Dengue Death At Kottiyoor - Kerala News
Next Story