ഡെങ്കിപ്പനി മരണ കണക്കിലും കടുംവെട്ട്
text_fieldsതിരുവനന്തപുരം: കോവിഡ് മരണക്കണക്കിന് സമാനമായി 2017ലെ ഡെങ്കി-പകർച്ചപ്പനി മരണക്കണക്കിലും ആരോഗ്യവകുപ്പിെൻറ കടുംവെട്ട്. സംസ്ഥാനത്ത് ഡെങ്കിപ്പനി അതിരൂക്ഷമായി പടർന്ന 2017ൽ സ്ത്രീകളും കുട്ടികളുമടക്കം 400 ലേറെ പേർ മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിെൻറ പ്രതിദിന കണക്ക് അന്ന് വ്യക്തമാക്കിയത്. പകർച്ചപ്പനി മൂലം 2017 മേയ് , ജൂൺ, ജൂൈല മാസങ്ങളിലായി 600 ലേറെ പേർ മരിച്ചതായും അന്ന് പുറത്തുവന്നിരുന്നു.
എന്നാൽ ആരോഗ്യവകുപ്പിെൻറ ഇപ്പോഴത്തെ കണക്കിൽ ഡെങ്കി മരണം 165 മാത്രമാണ്. പനിമരണം 76 ഉം. ഡെങ്കിപ്പനി ബാധിച്ച് മരിച്ചവർക്കും അനാഥരായ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെയാണ് മരണക്കണക്ക് മാറിമറിഞ്ഞതെന്നാണ് ആക്ഷേപം. ഡെങ്കിപ്പനി മരണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോണും പൊതുപ്രവർത്തകൻ കവടിയാർ ഹരികുമാറും ഉൾപ്പെടെയുള്ളവർ സംസ്ഥാന- ദേശീയ മനുഷ്യാവകാശ കമീഷനിലും ബാലാവകാശ കമീഷനിലും പരാതി നൽകിയിരുന്നു.
ദേശീയ മനുഷ്യാവകാശ കമീഷൻ അടിയന്തരമായി ഇടപെടുകയും കലക്ടർമാരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. നടപടി ഉണ്ടായില്ലെന്നുമാത്രം.
കോവിഡ് മരണങ്ങളുടെ കാര്യത്തിലും സമാനരീതിയാണ് സർക്കാർ തുടരുന്നത്. 2017ൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 165 പേരെന്ന് പറയുേമ്പാൾ, ഡെങ്കി ലക്ഷണങ്ങളുള്ള 350ലേറെ മരണം ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. 80 ശതമാനം പകർച്ചവ്യാധി മരണങ്ങളും 'സസ്പെക്ടഡ് ഡെത്ത്' എന്ന ഗണത്തിലും കുറെ മരണങ്ങൾ 'ഫീവർ ഡെത്ത്' എന്ന ഗണത്തിലും പെടുത്തുകയാണ് ചെയ്തത്. എലിപ്പനി മരണങ്ങളുടെ കാര്യത്തിലും ഇത് സംഭവിച്ചു. 2017ൽ 200ലധികം എലിപ്പനി മരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ 80 മരണമാണ് ആരോഗ്യവകുപ്പിെൻറ പട്ടികയിൽ. 2018ൽ പ്രളത്തോടനുബന്ധിച്ചും നിരവധിപേർക്ക് എലിപ്പനി ബാധിച്ചു. 250ലേറെ മരണം എന്നായിരുന്നു അന്നത്തെ കണക്ക്. എന്നാൽ ആരോഗ്യവകുപ്പിെൻറ പട്ടികയിൽ അത് 99 മാത്രമാണിപ്പോൾ.
ആരോഗ്യവകുപ്പിെൻറ ഇൗവർഷം ഇതുവരെയുള്ള കണക്കിൽ തന്നെ അത് വ്യക്തമാകും. എലിപ്പനി ബാധിച്ച് ആറുമാസത്തിനിടെ 13 പേർ മരിച്ചു. അതേസമയം സസ്പെക്ടഡ് ഡെത്തിൽ 53 പേരുണ്ട്. ഡെങ്കിപ്പനി ബാധിച്ച് ഇൗ വർഷം ഇതുവരെ ഒരാൾ മരിച്ചു. സസ്പെക്ടഡ് ഡെത്തിൽ എട്ടുപേരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.