ഡെങ്കിയും എലിപ്പനിയും പിടിമുറുക്കുന്നു; ജാഗ്രതൈ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നു. ആരോഗ്യവകുപ്പിെൻറ കണക്ക് പ്രകാരം ഇൗ വർഷം ഡെങ്കിപ്പനിയും ഡെങ്കി ലക്ഷണങ്ങളുമായി 47 പേരും എലിപ്പനിയും എലിപ്പനി ലക്ഷണങ്ങളുമായി 57 പേരും മരിച്ചു. 2811 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കി ലക്ഷണങ്ങളുമായി 10,579 പേർ ചികിത്സതേടി.
എലിപ്പനിബാധിച്ച് 439 പേരും അതിെൻറ ലക്ഷണങ്ങളുമായി 781 പേരും ചികിത്സതേടി. അതേസമയം, പകർച്ചപ്പനി ബാധിച്ച് 14.5 ലക്ഷം പേർ ചികിത്സതേടി. 34 പേർ മരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തത്. എലിപ്പനി തിരുവനന്തപുരത്താണ് പടരുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മഴഭീഷണിയാണ്. തിങ്കളാഴ്ച 20 പേർക്ക് ഡെങ്കിയും എട്ടുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മഴ, വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം, മാലിന്യം എന്നിവ രോഗ കാരണമാവുകയാണ്.
ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകിന് വളരാനുള്ള അനുകൂല സാഹചര്യമാണ് മഴ മൂലം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞതവണത്തെ സാഹചര്യം ഉണ്ടാകാതിരിക്കാൻ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും കാലേകൂട്ടി പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ, ഒന്നും കാര്യക്ഷമമായി പൂർത്തിയാക്കാനായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.