ഡെങ്കിപ്പനി: പടരുന്നത് ടൈപ് വൺ വൈറസെന്ന് കേന്ദ്ര സംഘവും
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് ഇപ്പോൾ പടർന്നുപിടിച്ചിരിക്കുന്നത് ടൈപ് വൺ വൈറസ് പരത്തുന്ന ഡെങ്കിപ്പനിയെന്ന് കേന്ദ്ര സംഘത്തിെൻറയും വിലയിരുത്തൽ. ഡെങ്കിപ്പനി നിയന്ത്രണവിധേയമാക്കാൻ ഉറവിട ശുചീകരണംകൊണ്ടുമാത്രമേ സാധിക്കൂവെന്നും കേന്ദ്രസംഘം ചൂണ്ടിക്കാട്ടി. കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ നാഷനൽ വെക്ടർ ബോൺ ഡിസീസ് കൺട്രോളിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
നാഷനൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ജോയൻറ് ഡയറക്ടർ കൽപന ബെറുവയുടെ നേതൃത്വത്തിെല സംഘമാണ് വ്യാഴാഴ്ച തലസ്ഥാനെത്തത്തിയത്.
എല്ലാ മൂന്നു മാസത്തിലൊരിക്കലും പരിശോധനക്ക് സംസ്ഥാനത്ത് വരാറുള്ള സംഘമാണെങ്കിലും കേരളത്തിലെ നിലവിലെ സാഹചര്യം ആശങ്കജനകമെന്ന് കണ്ടാണ് ഇപ്പോൾ എത്തിയത്.
ടൈപ് വൺ വൈറസിന് പ്രത്യക്ഷത്തിൽ ജനിതകമാറ്റം സംഭവിച്ചിട്ടില്ല. എന്നാൽ, ഗൗരവപൂർണമായ നിരീക്ഷണം ഇക്കാര്യത്തിൽ തുടരണമെന്നും അവർ നിർദേശിച്ചു. ടൈപ് വൺ വൈറസിെൻറ സാന്നിധ്യമാണ് ഇപ്പോൾ പടർന്നു പിടിച്ചിട്ടുള്ള ഡെങ്കിപ്പനിക്ക് കാരണമെന്ന് നേരത്തേ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയും വെളിപ്പെടുത്തിയിരുന്നു.
ഉറവിട കൊതുകു നശീകരണത്തിെൻറ ഭാഗമായി ശനിയാഴ്ച മുതൽ ജില്ലയിൽ വിവിധ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്നും അവർ അറിയിച്ചു. നാഷനൽ വെക്ടർ ബോൺ ഡിസീസ് കൺട്രോളിലെ ഡോ. പ്രവീൺ, സംസ്ഥാന ആരോഗ്യവകുപ്പ് അസി. ഡയറക്ടർ ഡോ. രാജേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.